ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍ കലാപം രൂക്ഷമാവുന്നതിനിടെയാണ് സമാധാനത്തിനാഹ്വാനം ചെയ്ത് പ്രധാനമന്ത്രി എത്തിയത്.


'സമാധാനവും ഐക്യവുമാണ് നമ്മുടെ ധര്‍മചിന്തയുടെ കേന്ദ്ര൦. എല്ലായ്‌പ്പോഴും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു', മോദി ട്വീറ്റ് ചെയ്തു.



ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പോലീസും മറ്റ് ഏജന്‍സികളും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.