ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ. ഇത്തവണയും പ്രധാനമന്ത്രിയുടെ ജന്മദിനം മറ്റേതൊരു ദിവസത്തേയും പോലെ തൻ്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കായി സമർപ്പിച്ചിരിക്കുകയാണ്.
ഇന്ന് ബിജെപി വർഷം തോറും സംഘടിപ്പിക്കുന്ന 'സേവാ പർവ്' എന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിൻ്റെ തുടക്കവും നടക്കും. പൊതുക്ഷേമത്തോടുള്ള പ്രധാനമന്ത്രിയുടെ ശാശ്വതമായ പ്രതിബദ്ധതയും മനുഷ്യരാശിക്ക് വേണ്ടിയുള്ള സേവനത്തിൻ്റെ തത്വശാസ്ത്രവും ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു വേദിയായി ഈ പരിപാടി നടക്കും.
തൻ്റെ ജന്മദിനത്തിൽ ഭുവനേശ്വറിലെ ഗഡകാനയിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ് യോജന വീടുകൾ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഭുവനേശ്വർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി മോദി നേരിട്ട് സൈനിക് സ്‌കൂളിന് സമീപമുള്ള ഗഡകാന ചേരി പ്രദേശത്തേക്ക് പോകുമെന്നാണ് ഭുവനേശ്വർ പോലീസ് കമ്മീഷണർ സഞ്ജീവ് പാണ്ഡ അറിയിച്ചത്.
ഇതിനു ശേഷം ജനതാ മൈതാനത്തേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ സുഭദ്ര യോജന ഔദ്യോഗികമായി ആരംഭിക്കും. ഇതിന് കീഴിൽ 1 കോടിയിലധികം പാവപ്പെട്ട സ്ത്രീകൾക്ക് ഓരോ വർഷവും 10,000 രൂപ അഞ്ച് വർഷത്തേക്ക് രണ്ട് തുല്യ ഗഡുക്കളായി നൽകും. സുഭദ്ര ദേവിയുടെ പേരിലുള്ള സാമ്പത്തിക സഹായ പദ്ധതി ഒഡീഷ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി നൽകിയ പ്രധാന വാഗ്ദാനമായിരുന്നു. ഇതോടൊപ്പം 2,871 കോടി രൂപയുടെ റെയിൽവേ പദ്ധതികളും 1,000 കോടി രൂപയുടെ ഹൈവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും.
പ്രധാനമന്ത്രി മന്ത്രിയുടെ 74-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് ഒട്ടേറെ മുഖ്യമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ ആശംസ നേർന്നിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും പ്രശസ്ത മണൽ ശിൽപി സുദർശൻ പട്‌നായിക്കും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.