Vande Bharat Express: പുതിയ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചു; സെക്കന്ദരാബാദ്-തിരുപ്പതി വന്ദേഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
Secunderabad-Tirupati Vande Bharat Express: തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസും ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനുമാണിത്. രാവിലെ 11.30ന് സെക്കന്ദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടുന്ന ട്രെയിന് പത്ത് സ്റ്റോപ്പുകൾ ആണ് ഉള്ളത്.
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ ട്രെയിൻ സെക്കന്ദരാബാദ്-തിരുപ്പതി റൂട്ടിൽ സർവീസ് ആരംഭിച്ചു. വന്ദേഭാരത് എക്സ്പ്രസിന്റെ പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനാണിത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ സംബന്ധിച്ചു. തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആണിത്.
തിരുപ്പതി ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ സർവീസ് ആരംഭിച്ചത്. ചെന്നൈ-കോയമ്പത്തൂർ റൂട്ടിൽ ഇന്ത്യയുടെ പതിമൂന്നാമത് വന്ദേ ഭാരതും പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. സെക്കന്ദരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ഈ റൂട്ടിലെ യാത്രാ സമയം കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. രണ്ട് നഗരങ്ങൾക്കിടയിലുള്ള 660 കിലോമീറ്റർ ദൂരം എട്ട് മണിക്കൂറും 30 മിനിറ്റും കൊണ്ട് ട്രെയിൻ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: Vande Bharat Express: മണിക്കൂറിൽ 100 കിലോ മീറ്റർ വേഗത; വന്ദേഭാരത് ട്രെയിൻ കേരളത്തിലേയ്ക്ക്
രാവിലെ 11.30ന് സെക്കന്ദരാബാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിന് പത്ത് സ്റ്റോപ്പുകൾ ആണ് ഉള്ളത്. രാത്രി ഒമ്പത് മണിക്ക് തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ എത്തും. മുമ്പത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളെപ്പോലെ, ഈ ട്രെയിനും ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. സെക്കന്ദരാബാദിൽ നിന്ന് തിരുപ്പതി സ്റ്റേഷനിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ (ട്രെയിൻ നമ്പർ 20701) ടിക്കറ്റ് നിരക്ക് 1680 രൂപയാണ്. ഓപ്ഷണൽ കാറ്ററിങ് ചാർജ് 364 രൂപയായിരിക്കും.
ചെയർ കാറിൽ 1625 രൂപയും കാറ്ററിംഗ് ചാർജായി 308 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറുകൾക്ക് 3030 രൂപയും കാറ്ററിംഗ് ചാർജായി 369 രൂപയും ആയിരിക്കും. ജയ്പൂർ-ന്യൂഡൽഹി, ന്യൂ ജൽപായ്ഗുരി-ഗുവാഹത്തി, ഉധംപൂർ-ശ്രീനഗർ, ബാരാമുള്ള എന്നിവയുൾപ്പെടെ നിരവധി റൂട്ടുകളിൽ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...