ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയുടെ സോഹ്‌ന-ദൗസ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. സോഹ്‌ന-ദൗസ പാത ചൊവ്വാഴ്ച മുതൽ ഗതാഗതത്തിനായി തുറക്കുമെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള എക്സ്പ്രസ് വേയാണിത്.  1,386 കിലോമീറ്റർ ദൈർഘ്യമാണ് ഈ പാതയ്ക് ഉള്ളത്. ഈ പാത തുറക്കുന്നതോട് കൂടി ഡൽഹി-മുംബൈ യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയും. ഈ പാതയെ കുറിച്ച് അറിയേണ്ടതെല്ലാം


COMMERCIAL BREAK
SCROLL TO CONTINUE READING

1) ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ എട്ട് വരി ആക്‌സസ് നിയന്ത്രിത ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ ആയിരിക്കും,  ഭാവിയിൽ 12 ലെയ്‌നായി വികസിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ഈ എക്സ്പ്രസ് വേ ഒരുക്കിയിരിക്കുന്നത്. 


ALSO READ: Delhi Mumbai Expressway: ഡൽഹി-മുംബൈ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; എക്സ്പ്രസ് വേയെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം


2) ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 15,000 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് ഈ ഡൽഹി-മുംബൈ എക്സ്പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്.


3) എക്‌സ്പ്രസ് വേയിൽ യാത്രാനുഭവം മെച്ചപ്പെടുത്താൻ 94 വഴിയോര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


4) കോട്ട, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് എന്നിവിടങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റി ലഭിക്കാനായി നാല്പതിലധികം ഇന്റർചേഞ്ചുകളും ഒരുക്കിയിട്ടുണ്ട്.


5) ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ പദ്ധതിയുടെ സോഹ്‌ന-ദൗസ പാത ചൊവ്വാഴ്ച മുതൽ ഗതാഗതത്തിനായി തുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


6) 2018 ൽ ആരംഭിച്ച  പദ്ധതിയുടെ പ്രാരംഭ ബജറ്റ് 98,000 കോടി രൂപയായിരുന്നു. 50 ഹൗറ പാലങ്ങൾക്ക് തുല്യമായ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിർമാണത്തിന് 12 ലക്ഷം ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്.  10 കോടി തൊഴിൽ ദിനങ്ങൾ ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


7) ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ ഡൽഹിക്കും മുംബൈയ്‌ക്കുമിടയിലുള്ള ദൂരം 180 കിലോമീറ്റർ (1,424 കിലോമീറ്ററിൽ നിന്ന് 1,242 കിലോമീറ്ററായി) കുറയ്ക്കും.


8) 21 മീറ്റർ മീഡിയനിൽ വികസിപ്പിച്ച ആദ്യ എക്‌സ്പ്രസ് വേയാണിതെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.