കേദാർനാഥ്: PM Modi at Shri Kedarnath Dham: പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. പുനർനിർമ്മിച്ച ആദിശങ്കരാചര്യരുടെ (Adi Shankaracharya) പ്രതിമ പ്രധാനമന്ത്രി (PM Modi) നാടിന് സമർപ്പിച്ചു. ശങ്കരാചാര്യരുടെ പ്രതിമ 12 അടി ഉയരമുള്ളതാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്നത് കൃഷ്ണശിലയില്‍ തീര്‍ത്ത പ്രതിമയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


എല്ലാ കാലാവസ്ഥയേയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രതിമയുടെ നിർമ്മാണം. കേദാർനാഥ് ക്ഷേത്രത്തിൽ (Kedarnath Dham) മഹാരുദ്രാഭിഷേകം നടത്തി പ്രാർത്ഥന നടത്തിയ ശേഷമാണ് ശങ്കരാചാര്യരുടെ പ്രതിമ അദ്ദേഹം നാടിന് സമർപ്പിച്ചത്. ശങ്കരാചാര്യരുടെ പ്രതിമയുടെ അനാച്ഛാദനം 12 ജ്യോതിർലിംഗങ്ങളിലും, നാല് ശങ്കരാചാര്യ മഠങ്ങളിലും, അദ്ദേഹത്തിന്റെ ജന്മസ്ഥലത്തും കൂടാതെ എല്ലാ ശിവാലയങ്ങളിലും തത്സമയമായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.


 



 


2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധി തകർന്നത്.   കൂടാതെ ഉത്തരാഖണ്ഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 139 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. 


സംഗം ഘട്ടിലെ വികസനം, ആരോഗ്യം-ടൂറിസം മേഖലയിലെ വികസനം, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകൾ, പോലീസ് സ്റ്റേഷൻ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, ക്യൂ മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങീ വിവിധ വികസന പദ്ധതികൾക്കും തുടക്കമിടും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.