New Delhi : രാജ്യത്തെ കോവിഡ് വാക്സിനേഷൻ (COVID Vaccination) പ്രക്രിയയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന 40 ജില്ലകളുടെ കലക്ടറുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) കൂടിക്കാഴ്ച നടത്തും. നവംബർ മൂന്നിനാണ് രാജ്യത്തെ 50 ശതമാനത്തിൽ താഴെ കോവിഡ് വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്ന ജില്ലയുടെ അധികാരികളുമായി നരേന്ദ്ര മോദി വിലയിരുത്തൽ നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോ കോൺഫ്രൻസിലൂടെയാണ് പ്രധാനമന്ത്രി ഈ 40 ജില്ല കലക്ടറുമാരും സംസാരിക്കുന്നത്. ഇതിൽ ചില ജില്ലകളിൽ ഇപ്പോഴും 50 ശതമാനത്തിൽ താഴെയാണ് വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നത്. അതോടൊപ്പം ചില ജില്ലകളിൽ രണ്ടാംഘട്ടം മന്ദഗതിയിലുമാണ്. 


ALSO READ : India COVID Update : രാജ്യത്ത് വീണ്ടും കുറഞ്ഞ് പ്രതിദിന കോവിഡ് രോഗബാധ; 12,830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു


സംസ്ഥാനങ്ങളായ ജാർഖണ്ഡ്, മണിപൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ എന്നിവടങ്ങളിലുള്ള ജില്ലകളിലെ കലക്ടറുമാരുമായിട്ടാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ഈ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുന്നതാണ്.


ALSO READ : Kerala COVID Vaccination : സംസ്ഥാനത്ത് സമ്പൂർണ വാക്‌സിനേഷൻ 50 ശതമാനം പൂർണമായി; ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനത്തിലേക്ക് അടുക്കുന്നു


നിലവിൽ ജി20, സിഓപി26 എന്നീ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്. അതിന് ശേഷം എത്തിയാൽ ഉടനെയാണ് ഈ 40 ജില്ല കലക്ടറുമാരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നിശ്ചിയിച്ചിരിക്കുന്നത്. 


ALSO READ : Covid 19 Karnataka : കർണാടകയിൽ ഒരു സ്കൂളിലെ 32 വിദ്യാർഥികൾക്ക് കോവിഡ് രോഗബാധ


രാജ്യത്ത് 10.34 കോടി പേരാണ് ആദ്യ ഡോസിന് ശേഷം സമയപരിധിക്ക് ശേഷം രണ്ടാം ഡോസ് ഇനിയും എടുക്കാനുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്. അടുത്തിടെയാണ് വാക്സിനേഷനിൽ 100 കോടി പിന്നിട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക