ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് കശ്മീരി പണ്ഡിറ്റുകള്‍
ഹൂസ്റ്റണിലെ സിഖ് സമൂഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹൂസ്റ്റണ്‍: ഏഴു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച നടത്തി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ കശ്മീരി പണ്ഡിറ്റുകള്‍ സ്വാഗതം ചെയ്തു.
പ്രധാനമന്ത്രിയുമായി കശ്മീരി പണ്ഡിറ്റുകള്‍ കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പിന്തുണക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
അതുപോലെതന്നെ ഹൂസ്റ്റണിലെ സിഖ് സമൂഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചരിത്ര പ്രധാനമായ തീരുമാനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് പ്രധാനമന്ത്രിക്ക് സിഖ് സമൂഹം നന്ദി അറിയിച്ചു.