ഗാൽവാനിൽ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരേയും പ്രധാനമന്ത്രി സന്ദർശിച്ചു
നിങ്ങളെ ആദരിക്കുന്നതിനൊപ്പം ധീരരായ നിങ്ങള്‍ക്ക് ജന്മം നല്‍കിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നുവെന്നും എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലഡാക്ക്: ഇന്ത്യൻ മേഖലയിൽ കണ്ണുവച്ച ചൈനയ്ക്ക് മറുപടി നൽകവേ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മേഖലയില്‍ കണ്ണുവെച്ചവര്‍ക്ക് ഗല്‍വാനില്‍ സൈന്യം ഉചിതമായ മറുപടി കൊടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Also read: പുൽവാമ ഭീകരാക്രമണം: ഒരു പ്രതിയെ കൂടി എൻഐഎ അറസ്റ്റു ചെയ്തു
നമ്മളെ വിട്ടുപോയ ധീരയോദ്ധാക്കള്‍ വെറുതെയല്ല ജീവന്‍ ത്യജിച്ചതെന്നും അവരുടെ ധീരതയും അവര്‍ ചൊരിഞ്ഞ രക്തവും രാജ്യത്തെ യുവജനങ്ങളേയും പൗരന്മാരേയും തലമുറകളോളം പ്രചോദിപ്പിക്കുമെന്നും നിങ്ങള്‍ കാണിച്ച ധീരതയും ശൗര്യവും ലോകത്തിന് ശക്തമായ സന്ദേശമാണ് നല്‍കിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശക്തരായ എതിരാളിയെ നേരിട്ട ഈ ധീരര്‍ ആരാണെന്നും അവര്‍ക്കുലഭിച്ച പരിശീലനം എന്താണെന്നും അവരുടെ ത്യാഗമെന്താണെന്നും അറിയാന്‍ ലോകത്തിന് ആഗ്രഹമുണ്ട്. നിങ്ങളുടെ ധീരത ലോകം വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഞാനെത്തിയത് നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയാനാണെന്ന് പറഞ്ഞ പ്രധാനമന്ത്രി വലിയ ഊര്‍ജവും കൊണ്ടാണ് താന്‍ ഇവിടെനിന്നും മടങ്ങുന്നതെന്നും ഇന്ത്യ സ്വയംപര്യാപ്തമാവും. ഒരു ലോകശക്തിക്ക് മുന്നിലും നാം തലകുനിച്ചിട്ടില്ല തലകുനിക്കുകയുമില്ലയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ പോലെയുള്ള ധീരയോദ്ധാക്കളുള്ളതിനാലാണ് എനിക്ക് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also read: ഒരു കയ്യിൽ ഓടക്കുഴലും മറു കയ്യിൽ സുധർശന ചക്രവുമുള്ള കൃഷ്ണനെ പൂജിക്കുന്നവരാണ് നമ്മൾ: മോദി
മാത്രമല്ല നിങ്ങളെ ആദരിക്കുന്നതിനൊപ്പം ധീരരായ നിങ്ങള്‍ക്ക് ജന്മം നല്‍കിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നുവെന്നും എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാല്‍വാനിലെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാനാണ് പ്രധാനമന്ത്രി എത്തിയത്. നേരത്തെ ലഡാക്കിലെ നിമുവിലും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവില്ലെന്ന് നിമുവില്‍ പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഈ രഹസ്യ സന്ദർശനം സൈന്യത്തിന് പതിൻ മടങ്ങ് ശക്തിയും മനോധൈര്യവും, മനോവീര്യം പകരുന്ന ഒന്നായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.