PM Modi: പ്രധാനമന്ത്രി പരമശിവന്‍റെ അവതാരം, മൂന്നാം കണ്ണ് തുറന്നതോടെ തീവ്രവാദികൾ തുടച്ചുനീക്കപ്പെട്ടു...!!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസേവനത്തെ വാനോളം പുകഴ്ത്തി രാജസ്ഥാൻ ബിജെപി എംഎൽഎ ഗ്യാൻ ചന്ദ് പരാഖ്.
Jaipur: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസേവനത്തെ വാനോളം പുകഴ്ത്തി രാജസ്ഥാൻ ബിജെപി എംഎൽഎ ഗ്യാൻ ചന്ദ് പരാഖ്.
പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാൽ പരമശിവന്‍റെ അവതാരമാണെന്നും അദ്ദേഹം തന്‍റെ മൂന്നാം തൃക്കണ്ണ് തുറന്നപ്പോൾ തീവ്രവാദികൾ രാജ്യത്ത് നിന്നും ഇല്ലാതായെന്നും പാക്കിസ്ഥാൻ മണ്ണിൽ സർജിക്കൽ സ്‌ട്രൈക്ക് നടന്നുവെന്നും എംഎൽഎ പറഞ്ഞു. നിയമസഭയിൽ ധനകാര്യ ബില്ലിന്‍റെ ചർച്ചകൾക്കിടെ ആയിരുന്നു എംഎൽഎയുടെ പരാമര്‍ശം.
ഒരു കാലത്ത് 'ഹർ ഹർ മഹാദേവ്' എന്ന മുദ്രാവാക്യം ആളുകള്‍ മുഴക്കിയിരുന്നു എന്നാല്‍ ഇപ്പോള്‍ "ഹർ ഹർ മോദി" എന്ന മുദ്രാവാക്യമാണ് ഉയരുന്നത്. "ഹർ ഹർ റാം", "ഹർ ഹർ കൃഷ്ണ" എന്നീ മുദ്രാവാക്യങ്ങൾ ആരും മുഴക്കുന്നില്ല, എന്നാല്‍, "ഹർ ഹർ മോദി" എന്ന മുദ്രാവാക്യം എന്നും കേള്‍ക്കാം, അദ്ദേഹം പറഞ്ഞു. മോദി മഹാദേവന്‍റെ അവതാരമാണെന്ന് പറയുന്നത് അതിശയോക്തിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ശക്തമായ നേതൃത്വത്തെ അഭിനന്ദിച്ച പരാഖ്, രാജ്യത്തെ സുരക്ഷിതവും ശക്തവുമാക്കുന്ന ഏക നേതാവാണ് അദ്ദേഹമെന്നും പറഞ്ഞു.
എന്നാല്‍, ധനകാര്യ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ BJP MLA നടത്തിയ പരാമർശങ്ങൾ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്ന് രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കി.
മനുഷ്യനെ ദൈവത്തോട് ഉപമിക്കുന്നത് അനുചിതമാണ് എന്ന് സംസ്ഥാന മന്ത്രിയും കോൺഗ്രസ് നേതാവുമായ മഹേഷ് ജോഷി അഭിപ്രായപ്പെട്ടു. പരാഖിന്‍റെ പരാമർശം ശിവനെ അപമാനിക്കുന്നതാണെന്നും ജോഷി പറഞ്ഞു.
പ്രധാനമന്ത്രി മോദി ദിവസവും വെറും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും രാജ്യത്തിന് വേണ്ടി ഓരോ മിനിറ്റിലും പ്രവർത്തിക്കുകയാണ് എന്നും മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീൽ അടുത്തിടെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.