ചെന്നൈ: ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ ഉച്ചകോടിയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 


ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. 


എന്‍ഡിഎ സഖ്യത്തിലെ പ്രമുഖ നേതാക്കളായ പ്രേമലത വിജയ്‌കാന്ത്, ഡോ.കൃഷ്ണസ്വാമി എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 


 



 


ഇന്ന്‍ ഉച്ചയ്ക്ക് ഒന്നരയോടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങ് ചെന്നൈയിലെത്തുമെന്നാണ് സൂചന. അതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.


നാലു വ്യത്യസ്ത യോഗങ്ങളിലായി അഞ്ച് മണിക്കൂറിലധികം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.


ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ഇന്ന്‍ ആതിഥ്യം വഹിക്കുന്നത്. 


കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. വിവാദ വിഷങ്ങള്‍ മാറ്റിവെച്ചുള്ള ചര്‍ച്ചയായിരിക്കും രണ്ടു രാജ്യങ്ങളും തമ്മില്‍ നടത്തുകയെന്നാണ് സൂചന.


ഇന്നും നാളെയും നടക്കുന്ന ചര്‍ച്ചകളില്‍ കരാര്‍ പ്രധാന അജന്‍ഡയാകുമെന്നാണ് റിപ്പോര്‍ട്ട്. ചെറുകിട വ്യവായങ്ങള്‍ക്ക് ഗുണകരമാകുന്ന ചര്‍ച്ചകളും ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 


പഞ്ചരഥ ശില്‍പം, തീരക്ഷേത്രം, അര്‍ജുന ഗുഹ, മുക്കുവ ഗുഹ തുടങ്ങിയ മഹാബലിപുരത്തിന്‍റെ വിസ്മയങ്ങള്‍ എന്നിവിടങ്ങളില്‍ ഉച്ചക്കോടിക്കിടെ ഇരുനേതാക്കളും സന്ദര്‍ശിക്കും.