Patna: ബാങ്കിന് സംഭവിച്ച  പിഴവ് മൂലം  തന്‍റെ അക്കൗണ്ടില്‍ എത്തിയ 5.5  ലക്ഷം  രൂപ മടക്കി നല്‍കാന്‍ വിസമ്മതിച്ച് യുവാവ്.  വെട്ടിലായി ബാങ്ക്, ബീഹാറിലാണ് സംഭവം.....


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്ക് അക്കൗണ്ട് നമ്പര്‍ തെറ്റിപ്പോയതിനെത്തുടര്‍ന്നാണ് ഇത്രയും വലിയ തുക  യുവാവിന്‍റെ  അക്കൗണ്ടില്‍ എത്തിയത്.  തങ്ങള്‍ക്ക്  സംഭവിച്ച പിഴവ് കണ്ടെത്തിയ ബാങ്ക്  പണം ഈടാക്കാനായി യുവാവിനെ സമീപിച്ചപ്പോഴാണ് കഥ മാറിയത്...!! 


തന്‍റെ  അക്കൗണ്ടില്‍ എത്തിയ പണം  പണ്ട് പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന്‍റെ ഒന്നാം ഗഡുവാണെന്നും ,  തനിക്ക്  പ്രധാനമന്ത്രി നരേന്ദ്രമോദി  (PM Modi) നല്‍കിയ പണമായതിനാല്‍ തിരിച്ച് നല്‍കില്ലെന്നുമാണ് യുവാവ്‌ ബങ്ക് അധികൃതരെ അറിയിച്ചത്....!! 


മാര്‍ച്ചില്‍ അക്കൗണ്ടിലെത്തിയ പണം മുഴുവന്‍ താന്‍  ചിലവഴിച്ചതായും  ഇനി  അത് തിരികെ നല്‍കാന്‍ യാതൊരു  നിവൃത്തിയുമില്ല എന്നും  യുവാവ്‌  ബാങ്ക് അധികൃതരെ അറിയിച്ചു. 


Also Read: Index of Industrial Production: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം 11.5 ശതമാനം ഉയര്‍ന്നു


ബാങ്കിന് പറ്റിയ പിഴവ്  മൂലം   5.5  ലക്ഷം രൂപയാണ്  രഞ്ജിത് ദാസ് എന്ന ഭക്തിയാര്‍പുര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ എത്തിയത്.  യുവാവിന്‍റെ  വിചിത്ര അവകാശവാദത്തില്‍  കുടുങ്ങിയത് ഗ്രാമിണ്‍ ബാങ്ക് (Gramin Bank) അധികൃതരാണ്. 


അതേസമയം, ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ്  അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്‍റെ  മൊഴി രേഖപ്പെടുത്തിയതായും  പണം ഇപ്പോള്‍ കൈവശമില്ല എന്നാണ് യുവാവ് പറയുന്നത് എന്നുമാണ് പോലീസ് ഭാഷ്യം.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.