`പ്രതിപക്ഷം രാഷ്ട്രീയ അന്ധതയിൽ` പാർലമെന്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ലോകത്തിന് ഏറ്റവും മികച്ച ഉദ്ദാഹരണമായിട്ടാണ് ഇന്ത്യ മഹാമാരിയെ കൈകാര്യം ചെയ്തതെന്ന് മോദി അറിയിച്ചു.
ന്യൂ ഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രധാന്യം നൽകാതെ രാഷ്ട്രീയ അന്ധതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പാർലമെന്റിൽ ഇരു സഭകളെയും അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചത്.
ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും, അതിൽ വിമർശനം ഒരു പ്രധാന ഭാഗമാണെന്നും തങ്ങൾ വിശ്വസിക്കുന്നുണ്ട്. എന്നാൽ എല്ലാ കാര്യത്തിനും അന്ധമായി എതിർക്കുന്നത് മുന്നോട്ടേക്ക് നയിക്കില്ലയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മഹാമാരിക്കാലത്ത് കോൺഗ്രസ് എല്ലാ നിയന്ത്രണങ്ങളും മറികടന്നു. ഒന്നാം തരംഗത്തിന്റെ സമയത്തെ രാജ്യത്തെ എല്ലാവരും എവിടെയാണോ അവിടെ തന്നെ തുടരുമ്പോൾ മുംബൈ റെയിൽവെ സ്റ്റേഷനിൽ നിന്ന് സാധാരണക്കാരായ ജനങ്ങളെ കോൺഗ്രസ് ഭയപ്പെടുത്തിയെന്ന് മോദി പറഞ്ഞു.
ചോദ്യങ്ങൾ തിരഞ്ഞെടുപ്പുകളെ കുറിച്ചല്ല അതിന്റെ ഉദ്ദേശങ്ങളെ കുറിച്ചാണ്. 50 വർഷത്തോളമായി അധികാരത്തിൽ ഉള്ളവരെ എന്തകൊണ്ട് തുടർച്ചയായി ജനങ്ങൾ വേണ്ട എന്ന് വെക്കുന്നുയെന്ന് മോദി പ്രതിപക്ഷത്തോട് ചോദിച്ചു. "എവിടെ ഒക്കെ ജനങ്ങൾ നല്ല വഴി തിരഞ്ഞെടുക്കുന്ന അവിടെ നിങ്ങൾക്ക് പ്രവേശനം ഇല്ലാതെയായി" മോദി പറഞ്ഞു.
ലോകത്തിന് ഏറ്റവും മികച്ച ഉദ്ദാഹരണമായിട്ടാണ് ഇന്ത്യ മഹാമാരിയെ കൈകാര്യം ചെയ്തതെന്ന് മോദി അറിയിച്ചു. കോവിഡാനന്തര ലോകം, അതിലേക്ക് മിക്ക രാജ്യങ്ങളും നീങ്ങി തുടങ്ങി ഇന്ത്യ ഒരിക്കലും അത് നഷ്ടമാക്കരുത് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.