പ്രധാനമന്ത്രി ഇന്ന് വിദ്യാർത്ഥികളുമായി ചര്‍ച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ന്യൂഡല്‍ഹിയില്‍ 10, 12 ക്ലാസ്സുകളിലെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ന്യൂഡല്‍ഹിയില്‍ 10, 12 ക്ലാസ്സുകളിലെ
വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. ബോര്‍ഡ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ ശേഷിക്കേ പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുക.
ചര്‍ച്ചയുടെ മുഖ്യ ലക്ഷ്യം സമ്മർദം ഒഴിവാക്കി വിദ്യാര്‍ഥികളെ പൂര്‍ണ്ണ ആത്മവിശ്വസത്തോടെ പരീക്ഷ എഴുതുവാന്‍ സഹായിക്കുക എന്നത് തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് കുട്ടികളുമായി സംവാദം നടത്തുക. ഈ പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവാദം നടത്തും. ഈ സംവാദ സമ്മേളനത്തില്‍ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കും.
ചർച്ചയിൽ, ആസന്നമായിരിക്കുന്ന ബോര്‍ഡ് പരീക്ഷയും, സമ്മര്‍ദ്ദമില്ലാതെ എങ്ങിനെ പരീക്ഷയെ അഭിമുഖീകരിക്കാം എന്നിവയാണ്.
പരിപാടി ലൈവ് സംപ്രേഷണം നടത്തുവാനും, പരിപാടിയില്‍ വിദ്യാർത്ഥികളുടെ സാന്നിധ്യം ഉറപ്പാക്കാനും സി.ബി.എസ്.ഇ. ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പരിപാടിയെ സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ ട്വീറ്റില്‍, ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്രമാത്രം ഉത്സുകനാണ് എന്ന് വ്യക്തമാവുന്നുണ്ട്.