ന്യുഡൽഹി:  ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള Maitri Setu പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇന്ന് രാജ്യത്തിന് സമർപ്പിച്ചു.  വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല ത്രിപുരയിലും നിരവധി വികസന പദ്ധതികൾക്കും പ്രധാനമന്ത്രി (PM Modi) തുടക്കം കുറിച്ചു.  ഈ പാലത്തിലൂടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ത്രിപുരയെ നേരിട്ട് ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം ഞാനും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജിയും ചേർന്ന് ബംഗ്ലാദേശ് സന്ദർശന വേളയിൽ നടത്തിയിരുന്നുവെന്നും ഇന്ന് അതിന്റെ ഉദ്ഘാടനം ചെയ്തുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. 


Also Read: Maitri Setu പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും


ഇരു രാജ്യങ്ങളിലെയും സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന ഈ പാലത്തിലൂടെ ഞങ്ങളുടെ സൗഹൃദം ശക്തിപ്പെട്ടുവെന്നും. ഇന്ത്യയിൽ മാത്രമല്ല, ഈ പാലം ബംഗ്ലാദേശിന്റെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഇത് ഇരു രാജ്യങ്ങളിലെയും ആളുകൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.