PM Modi: പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരിൽ; 32000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും
PM Modi In Jammu Kashmir: ഇത് 2019 ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജമ്മുകശ്മീർ സന്ദർശനമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് താഴ്വരയിൽ കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരിൽ. ജമ്മുവിലെ പുതിയ എയിംസ് സമുച്ഛയം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 2019 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എയിംസ് കെട്ടിട സമുച്ഛയത്തിന് തറക്കല്ലിട്ടത്. ഇതിന്റെ പണി പൂർത്തീകരിച്ചത് നാല് വർഷം കൊണ്ടാണ്. അതുപോലെ കശ്മീരിലെ അവന്തിപോരയിലുള്ള എയിംസിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
Also Read: രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി; മുൻ മന്ത്രി മഹേന്ദ്രജീത് മാളവ്യ ബിജെപിയിൽ ചേർന്നു
ഇന്ന് ജമ്മുകശ്മീരിലെത്തുന്ന പ്രധാനമന്ത്രി ജമ്മു വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിനടക്കം ഒട്ടനവധി പദ്ധതികൾക്ക് തറക്കല്ലിടും. ഇന്ന് 30,500 കോടിയുടെ പദ്ധതികൾക്കാണ് അദ്ദേഹം കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിൽ തുടക്കം കുറിക്കുന്നത്. ഇതിൽ നിരവധി റോഡ്, റെയിൽ പദ്ധതികളും ഉൾപ്പെടുന്നു.
Also Read: വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ഫെബ്രുവരി മുതൽ സുവർണ്ണകാലം!
ജമ്മുകശ്മീരിലെ ജനങ്ങളുമായി ആത്മബന്ധമുള്ള നേതാവാണ് പ്രധാനമന്ത്രിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. നിരവധി വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മേഖലയിൽ നടക്കുന്നുണ്ടെന്നും. ചരിത്രത്തിൽ ആദ്യമായി ഇത്രയും അധികം വികസനങ്ങൾ ജമ്മുകശ്മീരിൽ നടക്കുകയാണെന്നും. ഇതൊക്കെ യാഥാർത്ഥ്യമാകാൻ മുൻകൈ എടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാരെ തേടിവരും കുന്നോളം നേട്ടങ്ങൾ!
ഇത് 2019 ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജമ്മുകശ്മീർ സന്ദർശനമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് താഴ്വരയിൽ കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകൾ, പാരഗ്രൈഡിംഗ് എന്നിവയ്‌ക്ക് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.