ജിഷയുടെ അമ്മയെ പ്രധാനമന്ത്രി സന്ദർശിച്ചേക്കും
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മയെ പ്രധാന മോഡി സന്ദർശിച്ചേക്കും.മെയ് 11 ന് തൃപ്പൂണിതുറയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തുമ്പോഴായിരിക്കും സന്ദർശനമെന്നാണ് സൂചന .
ന്യൂഡെൽഹി : പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മയെ പ്രധാന മോഡി സന്ദർശിച്ചേക്കും.മെയ് 11 ന് തൃപ്പൂണിതുറയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തുമ്പോഴായിരിക്കും സന്ദർശനമെന്നാണ് സൂചന .
അതിനിടെ ഇന്ന് രാവിലെ കേന്ദ്ര പട്ടികജാതി കമീഷൻ ചെയർമാൻ പി.എൽ പുനിയ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദർശിച്ചിരുന്നു . രാവിലെ 8.15ഒാടെ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തിയാണ് രാജേശ്വരിയെ സന്ദർശിച്ചത്. ദ്വിഭാഷിയുടെ സഹായത്താൽ പട്ടികജാതി കമീഷൻ ചെയർമാൻ രാജേശ്വരിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കേന്ദ്ര വനിതാ കമീഷന്‍ അംഗം രേഖ ശര്‍മയും സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടിയും ജിഷയുടെ മാതാവിനെ സന്ദർശിച്ചിരുന്നു . കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണമോയെന്ന് പിന്നീട് പറയാമെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ് ലോട്ട് രാജേശ്വരിയെ ഇന്ന് സന്ദർശിക്കും.ജിഷയുടെ കൊലപാതകത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിരുന്നു