ഗുജറാത്ത്: ഗോ സംരക്ഷണത്തിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ആളുകളെ കൊന്നുകൊണ്ടുള്ള ഭക്തി ശരിയല്ല. നിയമം കയ്യിലെടുക്കാന്‍ രാജ്യത്തെ ഒരു പൗരനും അധികാരമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ഹിന്ദുമത വിശ്വാസികള്‍ പാവനമെന്ന് കരുതുന്ന പശു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഹിംസയുടേയും സാഹോദര്യത്തിന്‍റെയും നാടാണ് ഭാരതമെന്ന് ആരു മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ ശ്രീമദ് രാജ്ചന്ദ്രാജിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അക്രമം ഒന്നിനും പരിഹാരമല്ല. ഇന്ത്യയുടെ പിതാവ് മഹാത്മാഗാന്ധി ഇത്തരം അക്രമങ്ങളെ അനുവദിക്കില്ല.


ആചാര്യ വിനോബ ഭാവേയും മഹാത്മ ഗാന്ധിയും ഗുരുഭക്തിയെ പരിശീലിപ്പിക്കാനുള്ള പാത നമുക്ക് കാണിച്ച് തന്നിട്ടുണ്ടെന്നും മോദി പറഞ്ഞു.