ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Modi) മൂന്നുദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം.  


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ (Joe Biden), വൈസ് പ്രസിഡന്റ് കമല ഹാരിസ്. ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവുമായിരിക്കും പ്രധാന ചർച്ചാ വിഷയം. വൈറ്റ് ഹൗസിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും (QUAD Summit) പ്രധാനമന്ത്രി പങ്കെടുക്കും.


Also Read: PM Modi നാളെ അമേരിക്കയിലേക്ക്; കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും


ഇന്ന് വൈകുന്നേരം ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി (PM Modi) വ്യാഴാഴ്ച യു.എന്‍. പൊതുസഭയില്‍ പ്രസംഗിക്കും. ബൈഡൻ ഭരണകൂടം അധികാരത്തിൾ വന്നതിന് ശേഷം ഇതാദ്യമായാണ് മോദിയുടെ അമേരിക്കൻ സന്ദർശനം.  


പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും എത്തുന്നുണ്ട് എന്നൊരു പ്രത്യേകത കൂടിയുണ്ട്. അദ്ദേഹത്തെയും മോദി (PM Modi) കണ്ടേക്കുമെന്നാണ് റിപ്പോർട്ട്.  എന്നാൽ ഇതേക്കുറിച്ച് ഇതുവരെ ഒരു ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായിട്ടില്ല. 


മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം തീരുമാനിച്ചിരിക്കുന്ന പ്രധാനമന്ത്രി 25ന് ഐക്യരാഷ്‌ട്ര സഭയുടെ 76-ാം വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം 75-ാം സഭ വെർച്ച്വലായാണ് സംഘടിപ്പിച്ചിരുന്നത്. 


Also Read: Horoscope 22 September 2021: ബുധനാഴ്ച ഈ രാശിക്കാർക്ക് പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും, ഓർമ്മിക്കാതെപോലും ഈ തെറ്റ് ചെയ്യരുത് 


ആഗോള ഭീകരതയും കാലാവസ്ഥാ വ്യതിയാനവും ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്‌ട്രീയ അസ്ഥിരതയും ഏറെ പ്രധാന്യത്തോടെ ലോകത്തിന് മുന്നിൽ വെച്ചത് ഇന്ത്യയാണ്. നരേന്ദ്രമോദിയുടെ വിമർശനങ്ങൾ ഐക്യരാഷ്‌ട്രസഭയുടെ പ്രവർത്തനത്തിൽ പ്രകടമായ മാറ്റങ്ങളായിരുന്നു വരുത്തിയത്.


ക്വാഡ് ഉച്ചകോടിക്ക് മുൻപായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും  അമേരിക്കയിലെത്തിയിട്ടുണ്ട്.  ഉച്ചകോടിക്ക് മുൻപായുള്ള അടിസ്ഥാന ചർച്ചകൾക്കായാണ് വിദേശകാര്യ മന്ത്രി യുഎസിലെത്തിയത്. ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം താലിബാൻ തന്നെയായിരിക്കും. 


Also Read: PM Modi's US Visit: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനം ഈ മാസം, ജോ ബൈഡനുമായി നിര്‍ണ്ണായക കൂടിക്കാഴ്‌ച്ച


ഇതിനു പുറമെ  കൊറോണ വ്യാപനം, ഇന്തോ-പസഫിക്  ചർച്ച  എന്നിവയുൾപ്പെടെയുള്ള സമകാലിക വിഷയങ്ങളും യോഗത്തിൽ ചർച്ചചെയ്യും.  മോദി അവസാനമായി അമേരിക്കയിലെത്തിയത് 2019 ൽ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കാനായാണ്. അന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുത്തിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.