നാഗ്പൂർ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിക്ക് ശരിയായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചുകൊടുക്കുമെന്ന് യോഗ ഗുരു ബാബ രാംദേവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നീരവിനെ സർക്കാർ ഒരു പാഠം പഠിപ്പിക്കുമെന്നും അയാള്‍ ചെയ്ത കുറ്റങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലളിത് മോദിയും നീരവ് മോദിയും രാജ്യത്തിന് അപമാനമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.


ലളിത് മോദിയോ നീരവ് മോദിയോ ആവട്ടെ, ഇത്തരം ലജ്ജാകരമായ പ്രവർത്തികൾ ചെയ്യുന്നവര്‍ രാജ്യത്തെ അപമാനിക്കുകയാണ്, മാധ്യമങ്ങളെ അഭിസംബോധന ചെയ്തവേളയില്‍ യോഗ ഗുരു അഭിപ്രായപ്പെട്ടു.