സ്റ്റാർട്ടപ്പുകളിലൂടെ സ്വയം പര്യാപ്തത നേടണം; ആഹ്വാനവുമായി പ്രധാനമന്ത്രി
സ്റ്റാർട്ടപ്പുകളിലൂടെ സ്വയം പര്യാപ്തത നേടണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: സ്റ്റാർട്ടപ്പുകളിലൂടെ സ്വയം പര്യാപ്തത നേടണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സ്വയംപര്യാപ്ത സ്റ്റാർട്ടപ്പുകളിലൂടെ തെളിയിക്കണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ സ്റ്റാർട്ടപ്പുകളിലൂടെ സ്വയം പര്യാപ്തത നേടണമെന്നും നരേന്ദ്രമോദി പറഞ്ഞു.
നമ്മൾ തദ്ദേശീയമായ ഉൽപ്പന്നങ്ങൾക്ക് പരമാവധി പ്രചാരണം നൽകണമെന്നും മോദി പറഞ്ഞു.ഇതിലൂടെ ഗ്രാമീണ-നഗരമേഖലയ്‌ക്ക് വലിയ ഉണർവ്വാണ് ഉണ്ടാവുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വോക്കൽ ഫോർ ലോക്കൽ എന്നതാകണം നമ്മുടെ മന്ത്രം. ഇത് വിദേശ വസ്തുക്കളെ ഉപയോഗിക്കുന്ന ശീലത്തിൽ നിന്നും നമ്മളെ മാറി ചിന്തിപ്പിക്കും .
മികവുറ്റ യുവത്വങ്ങളുള്ള നാടാണ് നമ്മുടെ ഇന്ത്യ.അതുകൊണ്ട് തന്നെ എല്ലാ മികച്ചവരേയും പ്രോത്സാഹിപ്പിക്കാൻ ഈ നാട് അവസരമുണ്ടാക്കുന്നുണ്ട്. ഓരോ ദിവസവും നൂറുകണക്കിന് സ്റ്റാർട്ടപ്പുകളാണ് രംഗത്തെത്തുന്നത്.ഓരോ ആഴ്ചയിലും മികച്ച ഒരു കമ്പനി തന്നെ രൂപപ്പെടുന്നുണ്ട്. ഇതാണ് ആത്മനിർഭർ ഭാരതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...