PM Twitter account | പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഹാക്ക് ചെയ്തത് സ്വകാര്യ അക്കൗണ്ട്
ഇന്ന് പുർച്ചെയോടെയാണ് സംഭവം. കുറച്ച് സമയത്തിനുള്ളിൽ തന്നെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുർച്ചെയോടെയാണ് സംഭവം. കുറച്ച് സമയത്തിനുള്ളിൽ തന്നെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു.
രാജ്യത്ത് ബിറ്റ്കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റ് പിന്നീട് ട്വിറ്റർ നീക്കം ചെയ്തു. ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വിക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കും.
മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ അക്കൗണ്ട് വെരിഫൈഡ് ആണ്. 25 ലക്ഷം ആളുകളാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത്. സംഭവത്തിൽ ട്വിറ്റർ അന്വേഷണം ആരംഭിച്ചു. അക്കൗണ്ട് സുരക്ഷിതമാക്കാൻ നടപടിയെടുത്തതായും ട്വിറ്റർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...