വാരണാസി: കൊറോണ വൈറസ് ഇന്ത്യയിൽ വ്യാപിച്ച് 9 മാസത്തിനിടെ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലെത്തിയിരിക്കുകയാണ്. ഇവിടെ നിന്നും പ്രധാനമന്ത്രി മോദി ഖജുരിയിലേക്ക് പോകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രയാഗ്രാജ്-വാരണാസി 6 ലൈൻ വരി ദേശീയപാതയുടെ സമർപ്പണത്തോടൊപ്പം പ്രധാനമന്ത്രി മോദിയുടെ (PM Modi) പൊതുയോഗവും ഇവിടെ ഉണ്ടാകും. ഇത് വാരാണസിയിലേയ്ക്കുള്ള പ്രധാനമന്ത്രിയുടെ  23-ാമത്തെ സന്ദർശനമാണ്. ഈ വർഷം ഫെബ്രുവരി 16 നാണ് പ്രധാനമന്ത്രി മോദി അവസാനമായി കാശി (Kashi) സന്ദർശിച്ചത്.  പ്രധാനമന്ത്രി ഗംഗാ മാർഗിൽ നിന്നും കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോകും.


Also read: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കൊറോണ ബാധിച്ചത് 38,772 പേർക്ക്


പ്രധാനമന്ത്രി മോദി വിശ്വനാഥ് കോറിഡോറിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം കാശി വിശ്വനാഥ് ക്ഷേത്രത്തിലെത്തി (Kashi Vishwanath Teple) പൂജയും പ്രാർത്ഥനയും നടത്തും. ഉത്തർപ്രദേശ് മുഖ്യമന്ത്രി (UP CM) യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും ആഘോഷങ്ങളിൽ പങ്കെടുക്കും.   ദേവ് ദീപാവലി (Dev Deepavali) ആഘോഷം നടക്കുന്നത് കാർത്തിക പൗർണമിയിലാണ്.  14 ലക്ഷം മൺചിരാതുകൾ കൊണ്ട് ഇന്ന് ഗംഗ നദീതീരം അലങ്കരിക്കും. 


ഇതാദ്യമായാണ് ഇങ്ങനെ മൺചിരാതുകൾ ഗംഗാ തീരത്ത് കത്തിക്കുന്നത്.  എല്ലാവർഷവും ദീപങ്ങൾ കത്തിച്ചാണ് ദേവ് ദീപാവലി ആഘോഷിക്കുന്നത് എങ്കിലും ഈ വർഷം ആദ്യമായാണ് മൺചിരാതുകൾ തെളിയിച്ച് ആഘോഷിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ടൂറിസം വകുപ്പ് ഓഫീസർ (Tourism officer)  കീർത്തിമാൻ ശ്രീവാസ്തവ അറിയിച്ചു.  ദീപങ്ങൾക്കൊപ്പം ലേസർ പ്രദർശനം ആഘോഷത്തിന്റെ മറ്റ് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. 


Also read: Chandra Grahan 2020: ഇന്ന് ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം 
 


കാശി ഇന്ന് നവവധുവിനെപ്പോലെ തയ്യാറാകും


പ്രധാനമന്ത്രി മോദിയുടെ(PM Modi) സന്ദർശനവുമായി ബന്ധപ്പെട്ട്  കാശി വാരാണസി ഇന്ന് നവവധുവിനെപ്പോലെ അലങ്കാരിക്കും. 15 ദശലക്ഷത്തിലധികം വിളക്കുകൾ ഉള്ളതിനാൽ നഗരം മുഴുവൻ പ്രകാശിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുകയാണ്. മുഖ്യമന്ത്രി യോഗി തയ്യാറെടുപ്പുകളുടെ അവലോകനം നടത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് അദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.