ന്യൂഡല്‍ഹി :  ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നത്തില്‍  സമാധാന ശ്രമങ്ങൾ പുരോഗമിക്കവേ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന്  സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ...


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച വൈകിട്ട്   5  മണിക്കാണ് യോഗം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.  രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ  അദ്ധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. 


'ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷിയോഗം വിളിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ  അദ്ധ്യക്ഷന്മാര്‍  യോഗത്തില്‍ പങ്കെടുക്കും', PMO ട്വിറ്ററിലൂടെ അറിയിച്ചു.  


Also read:: ഇന്ത്യ ചൈന സംഘര്‍ഷം: ഡല്‍ഹിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ...


ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ - ചൈന സൈനികര്‍ തമ്മില്‍ തിങ്കളാഴ്ച  രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍  ഇരു രാജ്യങ്ങളുടെയും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഔദ്യോഗികമായി 20 സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ചൈന കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിച്ചിട്ടില്ല. 


ഇതിനിടെ അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.  ഗല്‍വാന്‍ താഴ്വരയില്‍  എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും അത് ഒളിച്ചുവെയ്ക്കേണ്ട ആവശ്യമെന്താണെന്നും പ്രധാനമന്ത്രി മൗനം തുടരുന്നത് എന്തിനാണെന്നും കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം   വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


നിലവില്‍ അതിര്‍ത്തിയിലെ 3 രാജ്യങ്ങളുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്,. ചൈന , പാക്കിസ്ഥാന്‍ , നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി  ചിരകാലമായി  നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍  ശക്തമായിരിക്കുകയാണ്.  ഈ 3 രാജ്യങ്ങളില്‍ ചൈനയുമായുള്ള പ്രശ്നമാണ് കൂടുതല്‍ സങ്കീര്‍ണ്ണമായി മാറുന്നത്. ഈയവസരത്തില്‍  പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം  ഏറെ നിര്‍ണ്ണായകമാണ്....