`ഈ ദിനം മനുഷ്യരാശിയുടെ നന്മയ്‌ക്കായി`; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യരാശിയുടെ നന്മയ്‌ക്കായി ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഡൽഹി : ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യരാശിയുടെ നന്മയ്‌ക്കായി ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
'കൂട്ടായ ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം വർദ്ധിപ്പിക്കുന്നതിന് ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ,’ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാഷ്‌ട്രപതി രാം നാഥ് കോവിന്ദും വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്നു. ഈ ഉത്സവം ത്യാഗത്തിന്റെയും മനുഷ്യ സേവനത്തിന്റെയും പ്രതീകമാണെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ സമൃദ്ധിക്കും സമഗ്രവികസനത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.
‘രാജ്യത്തെ എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാർക്കും ഈദ് അൽ-അദ്ഹയുടെ ആശംസകൾ. ഈദ് അൽ-അദ്ഹ ത്യാഗത്തിന്റെയും മാനവ സേവനത്തിന്റെയും പ്രതീകമാണെന്നും' അദ്ദേഹം ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...