Telanana Assembly Elections 2023: സംസ്ഥാനം ഭരിയ്ക്കുന്ന BRS സര്‍ക്കാരും KCR കുടുംബവും തങ്ങളുടെ പരാജയങ്ങൾ മറയ്ക്കാൻ പുതിയ പുതിയ തന്ത്രങ്ങൾ പയറ്റുകയാണെന്ന് പ്രധാനമന്ത്രി മോദി.   തെലങ്കാനയിലെ വാറങ്കലിൽ 6,100 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Manipur Violence Update: മണിപ്പൂരില്‍ അക്രമം തുടരുന്നു, പോലീസ് കമാൻഡോ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു


2023 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന തെലങ്കാനയില്‍ നിരവധി വികസന പദ്ധതികൾക്കാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിയ്ക്കുന്നത്. പരിപാടിയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി മോദി ശനിയാഴ്ച വാറങ്കൽ ജില്ലയിലെ ഭദ്രകാളി ക്ഷേത്രത്തിൽ പ്രാർഥന നടത്തി. ജില്ലയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേ സംസ്ഥാനത്തെ BRS സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിയ്ക്കുകയാണ് എന്ന് ആരോപിച്ചു. 


Also Read:  Best Tea for Diabetes: പ്രമേഹരോഗികള്‍ക്ക് ഉത്തമം ഈ 5 ചായകള്‍, ഗുണങ്ങള്‍ അറിയാം    


സംസ്ഥാനം ഭരിയ്ക്കുന്ന BRS സർക്കാരും KCR കുടുംബവും തങ്ങളുടെ ഭരണ പരാജയങ്ങൾ മറയ്ക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ്. തെലങ്കാനയ്ക്ക് വേണ്ടി പോരാടിയ ജനങ്ങൾക്ക് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ദിനങ്ങള്‍ കാണേണ്ടി വരുന്നത് സങ്കടകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംസ്ഥാനത്തെ യുവാക്കളെ വഞ്ചിച്ചെന്നും അവരെ തൊഴിൽരഹിതരാക്കിയെന്നും മോദി അവകാശപ്പെട്ടു. അഭ്യസ്തവിദ്യരായ യുവാക്കളുടെ ഭാവി നശിപ്പിക്കുന്ന തരത്തില്‍ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ത്തുവെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ആയിരക്കണക്കിന് സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും ബിആർഎസ് സർക്കാർ തങ്ങളുടെ പാർട്ടി നേതാക്കളുടെ ഖജനാവ് നിറയ്ക്കാൻ അവ ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 


കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും ദുരുപയോഗം ചെയ്തുകൊണ്ട് 4 കാര്യങ്ങളാണ് തെലങ്കാനയിലെ ഇപ്പോഴത്തെ സർക്കാർ ചെയ്തത്, അവർ ഒരു കുടുംബത്തെ അധികാരത്തിന്‍റെ കേന്ദ്രമാക്കി, തെലങ്കാനയുടെ സാമ്പത്തിക വികസനത്തെ കുഴപ്പത്തിലേക്ക് തള്ളിവിട്ടു, തെലങ്കാനയെ അഴിമതിയിൽ മുക്കി, ഒരു പദ്ധതിയുമില്ല. തെലങ്കാനയിൽ കെസിആർ സർക്കാരാണ് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. തെലങ്കാനയുടെ സർവതോന്മുഖമായ വികസനമാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു


നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ മാറ്റി ജി കിഷൻ റെഡ്ഡിയെ നിയമിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെലങ്കാന സന്ദർശനം. 24,300 കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണത്തിനും തറക്കല്ലിടലിനുമായാണ്  പ്രധാനമന്ത്രി മോദി സംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ ബജറ്റിൽ ഇതിനോടകം പദ്ധതികള്‍ക്ക് തുക  വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയിൽ മൂവായിരത്തിലധികം പേർക്ക് ജോലി ലഭിക്കുമെന്നാണ്  ബി.ജെ.പി അവകാശപ്പെടുന്നത്. 


അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍  ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിയ്ക്കാന്‍ പോലും KCR എത്തിയിരുന്നില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.