ന്യൂഡൽഹി: സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലാണ് അനുശോചന സന്ദേശം പോസ്റ്റ് ചെയ്തത്. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി കുറിച്ചു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് യെച്ചൂരി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യെച്ചൂരിക്കൊപ്പം കൈപിടിച്ച് നിൽക്കുന്ന ചിത്രവും മോദി പോസ്റ്റ് ചെയ്തു.



COMMERCIAL BREAK
SCROLL TO CONTINUE READING

 


ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. മൃതദേഹം എയിംസിൽ പഠനത്തിന് വിട്ടുനൽകും. ശനിയാഴ്ച എകെജി സെൻററിൽ പൊതുദർശനം. സിപിഎമ്മിൻറെ തകർച്ചയുടെ കാലത്തുനിന്ന് പാർട്ടിയെ നയിച്ച നേതാവ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ 1974ൽ എസ്എഫ്ഐയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം.


ജെഎൻയുവിലെ പഠനകാലത്ത് പ്രാസംഗികനായും വിപ്ലവകാരിയായും ജ്വലിച്ച നേതാവ്. 2005 മുതൽ 2017 വരെ രാജ്യസഭാംഗമായിരുന്നു. പശ്ചിമബംഗാളിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. 1992 മുതൽ അദ്ദേഹം പൊളിറ്റ്ബ്യൂറോ അംഗമാണ്. 2015ൽ ആണ് യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായത്. 2022ൽ ഏപ്രിലിൽ കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ അദ്ദേഹത്തെ മൂന്നാം തവണയും ജനറൽ സെക്രട്ടറിയായി പാർട്ടി തെരഞ്ഞെടുത്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.