ന്യൂഡൽഹി: രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളിലും ഓക്സിജൻ പ്ലാന്റുകൾ എത്രയും വേ​ഗം സ്ഥാപിക്കണമെന്നും വളരെ വേ​ഗം പ്രവർത്തനക്ഷമമാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോ​ഗസ്ഥരോട് നിർദേശിച്ചു. പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലെ പുരോ​ഗതിയും പ്രധാനമന്ത്രി മുതിർന്ന ഉദ്യോ​ഗസ്ഥരോട് ചോദിച്ചറിഞ്ഞു. പിഎം കെയർ ഫണ്ട് ഉപയോ​ഗിച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ 162 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനങ്ങളിൽ ഓക്സിജൻ പ്ലാന്റുകൾ വേ​ഗത്തിൽ പൂർത്തിയാക്കി പ്രവർത്തനക്ഷമമായാൽ നാല് ലക്ഷം ഓക്സിജൻ ബെഡുകൾക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്ലാന്റുകളുടെ പ്രവർത്തനവും പ്രകടനവും നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കാനും പ്രധാനമന്ത്രി നിർദേശിച്ചു.


ഓക്സിജൻ പ്ലാന്റുകൾ കഴിയുന്നതും വേ​ഗം സ്ഥാപിക്കണം. ഇതിനായി സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കണം. പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ എല്ലാ ജില്ലകളിലും വിദ​ഗ്ധരെ കണ്ടെത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി പരിശീലനപാഠം തയ്യാറാക്കിയതായും 8000 പേർക്ക് പരിശീലനം നൽകുമെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.