PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗോവ സന്ദർശിക്കും; ഗോവ വിമോചന ദിനാചരണത്തിൽ പങ്കെടുക്കും
ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്ന് മണിക്ക് ഗോവ വിമോചന ദിനാചരണത്തിൽ അദ്ദേഹം പങ്കെടുക്കും.
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗോവ സന്ദർശിക്കും. ഗോവയിലെ താലിഗാവോയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്ന് മണിക്ക് ഗോവ വിമോചന ദിനാചരണത്തിൽ അദ്ദേഹം പങ്കെടുക്കും.
സ്വാതന്ത്ര്യ സമര സേനാനികൾക്കും ഓപ്പറേഷൻ വിജയ് സേനാനികൾക്കും ചടങ്ങിൽ ആദരം അർപ്പിക്കും. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ വിജയ്' വിജയിച്ചതിന്റെ അടയാളമായി എല്ലാ വർഷവും ഡിസംബർ 19 നാണ് ഗോവ വിമോചന ദിനം ആഘോഷിക്കുന്നത്.
നവീകരിച്ച ഫോർട്ട് അഗ്വാഡ ജയിൽ മ്യൂസിയം, ഗോവ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രി, മോപ്പ എയർപോർട്ടിലെ ഏവിയേഷൻ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ, ഡാബോലിമിലെ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ തുടങ്ങി നിരവധി വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗോവയിൽ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഓഫ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...