ന്യൂ ഡൽഹി : സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജ്പഥ് (ഇനി മുതൽ കർത്തവ്യപഥ്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ നീണ്ട് നിൽക്കുന്ന പുൽതകിടി ഉൾപ്പെടുന്ന പാതയ്ക്കാണ് കർത്തവ്യപഥ് എന്ന് കേന്ദ്രം പുതുതായി പേര് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ത്യ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 28 അടി നീളമുള്ള പ്രതിമയും നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

28 അടി നീളമുള്ള നേതാജിയുടെ പ്രതിമയ്ക്ക് 280 മെട്രിക് ടൺ ഭാരമാണുള്ളത്. 26,000 മണിക്കൂറുകളെടുത്താണ് ശിൽപികൾ ഈ പ്രതിമ രൂപപ്പെടുത്തിയതെന്ന് കേന്ദ്ര അറിയിച്ചിരുന്നു. തെലങ്കാനയിൽ നിന്നും പ്രത്യേകമെത്തിച്ച ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നേതാജിയുടെ പ്രതിമ തീർത്തത്. 


ALSO READ : UN Human Development Index: യുഎന്നിന്റെ മാനവ വികസന സൂചികയിൽ ഇന്ത്യ ഒരു പടി താഴേക്ക്; 191 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 132-ാം സ്ഥാനത്ത്



അഖണ്ഡഭാരതത്തിന്റെ ആദ്യ പ്രധാന സുഭാഷ് ചന്ദ്ര ബോസാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കർത്തവ്യപഥിലൂടെ ഇന്ത്യ പുതിയ ചരിത്രം കുറിക്കുകയാണ്. കർത്തവ്യപഥിലൂടെ അടിമത്വത്തിന്റെ പ്രതീകമായ കിങ്സ് വെ മായിച്ചു കളഞ്ഞെന്ന് പ്രധാനമന്ത്രി അനാച്ഛദനം ചെയ്യവെ പറഞ്ഞു. കൂടാതെ സെൻട്രൽ വിസ്ത പദ്ധിക്കായി പ്രവർത്തിക്കുന്ന ഓരോ തൊഴിലാളികളും ഇന്ത്യ ഗേറ്റിൽ വെച്ച് നടക്കുന്ന അടുത്ത റിപ്പബ്ലിക്ക് ദിനത്തിൽ തന്റെ വിശിഷ്ട അതിഥികളായിരിക്കുമെന്ന് നരേന്ദ്ര മോദി അറിയിച്ചു



13,450 കോടിയുടെ സെൻട്രൽ വിസ്ത പ്രോജക്ടിന്റെ ഭാഗമായിട്ടാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയും കർത്തവ്യപഥും സ്ഥാപിച്ചത്. പുതിയ പാർലമെന്റ്, പ്രധാനമന്ത്രിയുടെ പുതിയ വസതിയും ഓഫീസും, ഉപരാഷ്ട്രപതിയുടെ മന്ത്രിമാരുടെ പുതിയ ഓഫീസ്. നോർത്ത് സൌത്ത് ബ്ലോക്ക്, രാഷ്ട്രപതി ഭവന് സമീപമുള്ള സെക്രട്ടറിയേറ്റ് കെട്ടിടങ്ങൾ മ്യൂസിയമാക്കി മാറ്റും തുടങ്ങിയവ സെൻട്രൽ വിസ്ത പ്രോജക്ട് പ്രകാരം പണിയും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.