ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലേക്ക്. 43 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത് എന്നത് ശ്രദ്ധേയം.  പ്രധാനമന്ത്രി മോദിക്ക് കുവൈറ്റിൽ ആചാരപരമായ സ്വീകരണം നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി; രണ്ട് മരണം, 68 പേർക്ക് പരിക്ക്!


കുവൈത്ത് ഭരണാധികാരി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലേക്ക് പോകുന്നത്. സെപ്തംബറിൽ കുവൈത്ത് കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബർ 21, 22 തീയതികളിലാണ് പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം വലിയ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നത്.


ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഈ സന്ദർശനം പുതിയ അധ്യായത്തിന് തുടക്കം കുറിക്കും എന്നാണ് പ്രതീക്ഷ. പ്രതിരോധം, വ്യാപാരം, മറ്റ് മേഖലകൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഈ സന്ദർശന വേളയിൽ ചർച്ചകൾ നടക്കുമെന്നും എംഇഎ അറിയിച്ചിട്ടുണ്ട്. കുവൈത്ത് കിരീടാവകാശി സ്മഘടിപ്പിക്കുന്ന വിരുന്നു സൽക്കാരത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.


Also Read: പുതുവർഷത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡബിൾ സമ്മാനം!


കുവൈറ്റ് അമീർ ഷെയ്ഖ് മഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് പ്രധാനമന്ത്രി മോദിക്ക് ഈ ക്ഷണം നൽകിയത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി കുവൈത്തിലെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിലെ ജനങ്ങളുമായി സംവദിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഈ ചരിത്രപരമായ സന്ദർശനം ഇന്ത്യ-കുവൈത്ത് ബന്ധത്തിൽ പുത്തൻ അധ്യായം കുറയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.