ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്‍മോഹന്‍ സിംഗിനെതിരെ മോദി നടത്തിയ പാകിസ്ഥാന്‍ പരാമര്‍ശമാണ് വിവാദമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സഭയില്‍ നടത്താത്ത പരാമര്‍ശമാണെന്നും കാര്യങ്ങള്‍ വിലയിരുത്തേണ്ടത് ഇങ്ങനെയല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഈ വിഷയത്തിൽ തുടർച്ചയായ നാലാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിറുത്തി വയക്കേണ്ടി വരുന്നത്.


പാകിസ്ഥാനുമായി മൻമോഹൻ സിംഗ് ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പരാമർശം അടിസ്ഥാന രഹിതമാണെന്നും, രാജ്യസഭയിലെത്തി പ്രധാനമന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 


അതേസമയം, ലോകസഭയിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിറുത്തി വച്ചിരുന്നു. സ്പീക്കര്‍ സുമിത്ര മഹാജന്‍ ചോദ്യോത്തരവേളയിലേക്ക് കടക്കാന്‍ ശ്രമിക്കവെ, കോണ്‍ഗ്രസ് അംഗങ്ങള്‍ മന്‍മോഹന്‍ സിംഗ് വിഷയം ഉന്നയിച്ച് സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് സഭ ഉച്ച വരെ നിറുത്തി വച്ചു.