ന്യൂഡല്‍ഹി: ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ധനകാര്യ വകുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസാവും കൈകാര്യം ചെയ്യുക. ധനകാര്യ വകുപ്പിന്‍റെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് നല്‍കില്ല. വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വിശ്വസ്തനായ ധനകാര്യ സെക്രട്ടറിയാവും പ്രധാനമന്ത്രിയെ സഹായിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതുകൂടാതെ അടുത്ത മൂന്ന് മാസത്തേക്ക് പൂര്‍ണ വിശ്രമം അദ്ദേഹത്തിന് ആവശ്യമാണ്. ഇയവസരത്തിലാണ് ധനകാര്യ വകുപ്പിന്‍റെ ചുമതല താല്‍ക്കാലികമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുക്കുന്നത്. 


ധനകാര്യ വകുപ്പ് സെക്രട്ടറി ഹസ്മുഖ് അധിയയാണ് ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ വകുപ്പിന്‍റെ ചുമതല വഹിക്കുക. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അതേസമയം ജെയ്റ്റ്‌ലി തന്നെ കൈകാര്യം ചെയ്തിരുന്ന കോര്‍പ്പറേറ്റ് അഫയേഴ്‌സിന്‍റെ ചുമതല താല്‍ക്കാലികമായി മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നാണ് സൂചന.