പഞ്ചാബ് നാഷണൽ ബാങ്ക് അഞ്ച് ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള ചെക്ക് പേയ്‌മെന്റുകൾ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി. അഞ്ച് ലക്ഷമോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് ബാങ്ക് പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) നിർബന്ധമാക്കിയിട്ടുണ്ട്. പുതുക്കിയ ചട്ടം അടുത്ത മാസം (2023 ഏപ്രിൽ അഞ്ച് ) മുതൽ പ്രാബല്യത്തിൽ വരും. ഇത് ചെക്കുകളുടെ തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻപ്, ചെക്ക് വിശദാംശങ്ങൾ പിപിഎസിൽ നിർബന്ധമായും സമർപ്പിക്കേണ്ടത് 10 ലക്ഷം രൂപയോ അതിൽ കൂടുതലോ തുകയ്ക്ക് ആയിരുന്നു. ഒരു നിശ്ചിത തുകയുടെ ചെക്കുകൾ നൽകുമ്പോൾ അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് ആൽഫ കോഡ്, ഇഷ്യു തീയതി, തുക, ഗുണഭോക്താവിന്റെ പേര് എന്നിവയുൾപ്പെടെയുള്ള അവശ്യ വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിക്കണമെന്ന് പിപിഎസ് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുവെന്ന് ബാങ്ക് അറിയിച്ചു.


പിപിഎസ് സൗകര്യം എങ്ങനെ ഉപയോഗിക്കാം?


ബ്രാഞ്ച് ഓഫീസ്, വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള ഓൺലൈൻ ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് (പിഎൻബി വൺ), അല്ലെങ്കിൽ എസ്എംഎസ് ബാങ്കിംഗ് എന്നിവ വഴി ചെക്ക് വിശദാംശങ്ങൾ നൽകിക്കൊണ്ട് ഉപഭോക്താക്കൾക്ക് പിപിഎസ് സൗകര്യം ഉപയോഗിക്കാനാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) മാർ​ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2021 ജനുവരി ഒന്ന് മുതൽ സി‌ടി‌എസ് ക്ലിയറിംഗിൽ അവതരിപ്പിച്ച 50,000 രൂപയ്ക്കും അതിനുമുകളിലും ഉള്ള ചെക്കുകൾക്കായി പി‌എൻ‌ബി പി‌പി‌എസ് അവതരിപ്പിച്ചു.


ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത് അക്കൗണ്ട് ഉടമയുടെ വിവേചനാധികാരത്തിലാണെന്നും അഞ്ച് ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള ചെക്കുകൾക്ക് ഇത് നിർബന്ധമാക്കുന്നത് ബാങ്കുകൾക്ക് പരിഗണിക്കാമെന്നും ആർബിഐ ശുപാർശ ചെയ്തിരുന്നു. പി‌പി‌എസിൽ രജിസ്റ്റർ ചെയ്ത ചെക്കുകൾ തർക്ക പരിഹാര സംവിധാനത്തിന് കീഴിൽ മാത്രമേ സ്വീകരിക്കൂവെന്നും അതിൽ വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.