PNB customer alert! ആഗസ്റ്റ് 31 നകം ഇക്കാര്യം ചെയ്തില്ല എങ്കില്‍ പണമിടപാട് മുടങ്ങും
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNB യുടെ ഉപഭോക്താവാണ് എങ്കില്‍ ഈ നിര്‍ദ്ദേശം അവഗണിക്കരുത്.
PNB Update: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNB യുടെ ഉപഭോക്താവാണ് എങ്കില്‍ ഈ നിര്‍ദ്ദേശം അവഗണിക്കരുത്.
എല്ലാ ഉപഭോക്താക്കളും KYC അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ് എന്നാണ് ബാങ്ക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.
"RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ ഉപഭോക്താക്കളും KYC അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. അവസാന തിയതിയായ 31.08.2022 ന് മുന്‍പായി KYC അപ്‌ഡേറ്റ് ചെയ്യുന്നതിനായി നിങ്ങളുടെ ബ്രാഞ്ചുമായി ബന്ധപ്പെടുക. അല്ലാത്തപക്ഷം നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് തടസം നേരിടാം", ബാങ്ക് പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു.
എന്നാല്‍, KYC അപ്‌ഡേറ്റ് ചെയ്യേണ്ട ഉപഭോക്താക്കള്‍ക്ക് ഇതിനായി ബാങ്ക് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. KYC ഓണ്‍ലൈനായും അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...