മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈ ബ്രാഡി ഹൗസ് ശാഖയിലെ തട്ടിപ്പ് നീരവ് മോദി 2011 മുതല്‍ക്കേ തുടങ്ങിയതാണെന്ന് മാനേജിങ് ഡയറക്ടര്‍ സുനില്‍ മേത്ത.
 
തട്ടിപ്പ് നടത്തിയവരുടെ സ്ഥാപനങ്ങളും വീടും റെയ്ഡ് ചെയ്ത് നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വര്‍ഷം ജനുവരി 3നാണ് തട്ടിപ്പ് തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതെന്ന് മേത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിസമ്പന്നന്നും രത്ന വ്യാപാരിയുമായ നീരവ് മോദി 12,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു.


ബാങ്കിലെ രണ്ട് ജീവനക്കാര്‍ നടത്തിയ അനധികൃത ഇടപാടുകളാണ് തട്ടിപ്പിലേക്ക് വെളിച്ചം വീശിയത്. ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുനില്‍ മേത്ത സൂചിപ്പിച്ചു.