ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഒരു കമ്പനിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരത്തെ പരാതി ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്‌. നീരവ് മോദിയുടെ അമ്മാവന്റെത് എന്ന് കരുതപ്പെടുന്ന ഗീതാഞ്ജലി ജെംസ് എന്ന കമ്പനിക്കെതിരെ 2016ല്‍ പരാതി നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ പരാതിയിന്മേല്‍ നടപടി ഒന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബെംഗളൂരു സ്വദേശിയായ ഹരി പ്രസാദ്‌ എന്നയാളാണ് ഗീതാഞ്ജലി ജെംസിനെതിരെ പരാതി നല്‍കിയത്. ഈ കത്ത് ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 


ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന വിവിധ ഉപകമ്പനികളിലൂടെ ആയിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ ഇവര്‍ രാജ്യം വിടുമെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 


വിജയ്‌ മല്ല്യ, സുബ്രത റോയ്, രാമലിംഗ രാജു തുടങ്ങിയ വന്‍ കോര്‍പറേറ്റുകളുടെ തട്ടിപ്പുമായി സമാനതകളുള്ള തട്ടിപ്പാണ് ഇതെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.


അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഗൗരവതരമായ നടപടികള്‍ കൈക്കൊണ്ടില്ല എന്നതും ശ്രദ്ധേയമാണ്.