ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഉള്‍പ്പെട്ട മെഹുല്‍ ചോക്‌സിയുടെ സ്ഥാപനത്തില്‍ നിന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെഹുല്‍ ചോക്‌സി ചെയര്‍മാനായ ഗീതാഞ്ജലി ജെംസ് എന്ന സ്ഥാപനത്തിന്‍റെ കംപ്ലൈന്‍സ് ഓഫീസറും കമ്പനി സെക്രട്ടറിയുമായ പാന്‍ഖുരി വാറങ്കെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ചന്ദ്രകാന്ത് കര്‍ക്കരെയുമാണ് രാജിവെച്ചത്.


കമ്പനി നടത്തിയ തട്ടിപ്പ് കംപ്ലൈന്‍സ് ഓഫീസറുടെ അറിവോടുകൂടിയാണെന്ന ആരോപണവും തുടര്‍ന്നുണ്ടായ അന്വേഷണവുമാണ് പാന്‍ഖുരി വാറങ്കെയുടെ രാജിയില്‍ കലാശിച്ചത്. കംപ്ലൈന്‍സ് ഓഫീസര്‍ എന്ന ഉയര്‍ന്ന തസ്തികയില്‍ ഇരിക്കുന്ന തനിക്ക് ഓഹരി ഉടമകളോട് ഉത്തരവാദിത്തമുണ്ട്. നിലവിലെ അവസ്ഥയില്‍ ഈ സ്ഥാനത്ത് തുടരാന്‍  മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് രാജിയെന്ന് പാന്‍ഖുരി വിശദീകരിച്ചു.


അതേസമയം, ഭാര്യയുടെ സര്‍ജറി മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ കാരണം ജോലി തുടരാന്‍ സാധിക്കില്ലെന്നാണ് ചന്ദ്രകാന്ത് കര്‍ക്കരെ അറിയിച്ചിരിക്കുന്നത്.