ജമ്മു ∙ അഞ്ചു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ ജമ്മുവില്‍ പിടിയില്. നവാഫ് ഖാൻ, മുഹമ്മദ് അജ്മൽ റോഷൻ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. ജമ്മുവിലെ രജൗരി ജില്ലയിൽ താമസിക്കുന്ന മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാൽ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. പിടിയിലായവരില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാൽ എന്നിവരിൽ നിന്നും മയക്കുമരുന്ന് വാങ്ങാനാണ് മലയാളികളായ നവാഫ് ഖാനും മുഹമ്മദ് അജ്മലും ജമ്മുവിൽ എത്തിയതെന്നും പിന്നീട് ഇത് ഡല്‍ഹിയി എത്തിക്കാനാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദേശമെന്നും ജമ്മു സിറ്റി എസ്പി വിനോദ് കുമാർ പറഞ്ഞു.അതേസമയം, പിടിയിലായ മറ്റ് രണ്ടുപേര്‍ പോലീസിന് നല്‍കിയ മൊഴി അനുസരിച്ച്  കുവൈത്തിലുള്ള ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ ഖാൻ, റോഷൻ എന്നിവർക്ക് സാധനം കൈമാറാനാണ് നിർദേശം ലഭിച്ചത്. ഡൽഹിയിലുള്ള വ്യക്തിക്ക് സാധനം കൈമാറാനാണ് ലഭിച്ച നിർദേശമെന്നാണ് മലയാളികളുടെ മൊഴി.


ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പിന്തുടരുകയും ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും, ആര്‍ക്കു കൈമാറാനാണ് ഇത് കൊണ്ടുവന്നതെന്നുമുള്ള  നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറ‍ഞ്ഞു.