Political Party Donation: സാമ്പത്തിക സംഭാവനയില് BJP ഏറെ മുന്നില്‍..!! ഒരു കോടിപോലും ലഭിക്കാതെ TMC
Political Party Donation: കേന്ദ്രം ഭരിക്കുന്ന BJP സംഭാവനയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടി മറ്റ് പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. സംഭാവന വാങ്ങുന്നതില്‍ മികവ് തെളിയിച്ച BJP നേടിയത് 614 കോടി രൂപയാണ്.
New Delhi: 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു.
മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും കേന്ദ്രം ഭരിക്കുന്ന BJP സംഭാവനയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടി മറ്റ് പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. സംഭാവന വാങ്ങുന്നതില്‍ മികവ് തെളിയിച്ച BJP നേടിയത് 614 കോടി രൂപയാണ്. അതായത്, കേന്ദ്രത്തിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനേക്കാൾ ആറിരട്ടിയാണ് ഈ തുക.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇതേ കാലയളവിൽ കോൺഗ്രസിന് 95.46 കോടി രൂപ സംഭാവന ലഭിച്ചു.
Also Read: Guajarat Polls 2022: ഗുജറാത്തില്‍ BJPയ്ക്ക് റെക്കോര്‍ഡ് വിജയം പ്രവചിച്ച് ഹാര്‍ദ്ദിക് പട്ടേല്‍
എന്നാല്‍, ഒരു സംസ്ഥാനം മാത്രം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഈ പട്ടികയില്‍ അത്ഭുതം സൃഷ്ടിച്ചിരിയ്ക്കുകയാണ്. ആ പാര്‍ട്ടി സിപിഐഎം ആണ്. 2021-22 സാമ്പത്തിക വർഷത്തിൽ സിപിഐഎമ്മിന് സംഭാവനയായി ലഭിച്ചത് 10.05 കോടി രൂപയാണ്...!! ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ മാത്രമാണ് സിപിഐ എം സർക്കാര്‍ ഭരിക്കുന്നത്.
എന്നാല്‍, പശ്ചിമ ബംഗാളില്‍ കനത്ത വിജയം നേടി ഭരണം നടത്തുന്ന TMC യ്ക്ക് സംഭാവന വളരെ കുറവാണ് ലഭിച്ചത്. കണക്ക് പ്രകാരം ഒരു കോടി പോലും നേടുവാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. 2021-22 സാമ്പത്തിക വർഷത്തിൽ വെറും 43 ലക്ഷം രൂപ മാത്രമാണ് സംഭാവനയായി ടിഎംസിക്ക് ലഭിച്ചത്.
നാല് ദേശീയ പാർട്ടികളും ഈ സാമ്പത്തിക വര്‍ഷം സ്വീകരിച്ച സംഭാവനകളുടെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ രേഖകൾ പരസ്യമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...