ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരഖ മറികടന്ന ഗ്രാമീണര്‍ക്ക് നേരെ പാക്‌ സൈന്യം വെടിയുതിര്‍ത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ രണ്ടുപേര്‍ മരണമടയുകയും മൂന്നു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റുവെന്നുമാണ് വിവരം. നിയന്ത്രണരേഖ മറികടന്ന അഞ്ച് പേര്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.


മുഹമ്മദ് അസ്ലം, അല്‍ത്താഫ് ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കാനെത്തിയ ഇവര്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്ന് സംശയിക്കുന്നതായിട്ടാണ് സൈനിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.


ഇന്നലെ രാവിലെ പൂഞ്ചിലെ ഗുല്‍പുര്‍ മേഖലയില്‍ പാക് സൈന്യത്തിന്‍റെ ആക്രമണത്തില്‍ രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപത്തുണ്ടായ പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായി മറുപടി നല്‍കിയിരുന്നു.