Uttar Pradesh: UPയില്‍ സ്ഫോടനം നടത്താന്‍ പദ്ധതി, മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍
UPയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ പിടിയില്‍, ഇവരുടെ പക്കല്‍നിന്നും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
Lucknow: UPയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ പിടിയില്‍, ഇവരുടെ പക്കല്‍നിന്നും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
അന്‍സാദ് ബദറുദീന്‍, ഫിറോസ് ഖാന് എന്നിവരെയാണ് ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. അന്‍സാദ് പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ്. ഫിറോസ് ഖാന് കോഴിക്കോട് സ്വദേശിയാണ്. അന്‍സാദിനെ കാണ്മാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭാര്യ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഓര്‍ഗനൈസറാണ്.
യുപിയിലെ വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഇവര്‍ ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള യുപി എഡിജി പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
Also read: Puducherry: കിരണ്‍ ബേദിയെ പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി
സ്ഫോടനം ലക്ഷ്യമാക്കി ഫെബ്രുവരി 11ന് രണ്ടു പേര് യുപിയിലേക്ക് വരുന്നെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് യുപി പോലീസിന്റെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടിക്കൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്