Guwahati/Assam: ടിൻസുകിയയിൽ കേന്ദ്രമന്ത്രി  രാമേശ്വർ തേലി പങ്കെടുത്ത ഒരു ചടങ്ങില്‍ ആകസ്മികമായി സ്‌ക്രീനിൽ അശ്ലീല ക്ലിപ്പ് പ്ലേ ചെയ്തതായി  റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രമന്ത്രി രാമേശ്വർ തേലിയും അസം തൊഴിൽ മന്ത്രി സഞ്ജയ് കിസാനും ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥരുമടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് സംഭവം  നടന്നത്. 


ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷനിലെ ഒരു  ഉദ്യോഗസ്ഥൻ വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്ഷേപകരമായ ക്ലിപ്പ് പ്ലേ ചെയ്യാൻ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്‌.  ഉടൻ തന്നെ സംഘാടകർ വീഡിയോ നിർത്താൻ പാഞ്ഞു. എന്നിരുന്നാലും, അവിടെ കൂടിയിരുന്ന ചിലരെങ്കിലും ക്ലിപ്പ് തങ്ങളുടെ സ്‌മാർട്ട്‌ഫോണുകളിൽ റെക്കോര്‍ഡ്  ചെയ്യുന്നതിൽ വിജയിച്ചു. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


എന്നാല്‍, താന്‍ ക്ലിപ്പ് കണ്ടില്ല, പേഴ്‌സണൽ അസിസ്റ്റന്‍റ് ആണ് തന്നെ ഇക്കാര്യം അറിയിച്ചത് എന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്തി ഉചിതമായ ശിക്ഷ നൽകാനും നിർദ്ദേശിച്ചതായി മന്ത്രി വ്യക്തമാക്കി.


സംഭവത്തില്‍ ടിൻസുകിയ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.