`രാധേ ശ്യാമി`ന് മോശം പ്രതികരണം; പ്രഭാസിന്റെ ആരാധകൻ ആത്മഹത്യ ചെയ്തു
ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം. 24കാരനായ രവി തേജ എന്നയാളാണ് ആത്മഹത്യ ചെയ്തത്.
പ്രഭാസ് നായകനായ 'രാധേ ശ്യാം' എന്ന ചിത്രത്തിന് മോശം പ്രതികരണങ്ങൾ വന്നതിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം. 24കാരനായ രവി തേജ എന്നയാളാണ് ആത്മഹത്യ ചെയ്തത്.
'രാധേ ശ്യാമിന്' ഓൺലൈൻ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വന്ന നെഗറ്റീവ് റിവ്യൂകളിലും പ്രതികരണങ്ങളിലും ഇയാൾ നിരാശനായിരുന്നു. സിനിമ കണ്ട് തിരിച്ചെത്തിയ രവി തേജ സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിൽ നിരാശയുണ്ടെന്ന് പറഞ്ഞിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിനിമ കണ്ട് തിരിച്ച് വീട്ടിലെത്തിയ രവി തേജ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
350 കോടി ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന രാധേ ശ്യാമിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണ കുമാർ ആണ്. മാർച്ച് 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. തന്റെ ജനനം മുതൽ മരണം വരെ എന്തെല്ലാം നടക്കുമെന്ന് മുൻകൂട്ടി അറിയാവുന്ന ഹസ്തരേഖാ വിദഗ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...