ഭോപ്പാല്‍: പ്രഗ്യാ ഠാക്കൂര്‍ ഭോപ്പാലില്‍ തന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു...


COMMERCIAL BREAK
SCROLL TO CONTINUE READING

 ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നും മത്സരിക്കുന്നില്ലെന്ന്‍ പ്രഗ്യാ ഠാക്കൂര്‍ പ്രസ്താവിച്ചു. പക്ഷെ ഈ സ്ഥാനാര്‍ഥി ബിജെപിയുടെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ അല്ല മറിച്ച് സ്വത്രന്ത്ര സ്ഥാനാര്‍ഥി പ്രഗ്യാ ഠാക്കൂര്‍ ആണെന്നുമാത്രം!!


ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വാക്ക് മാനിച്ചാണ് സ്വത്രന്ത്ര സ്ഥാനാര്‍ഥി പ്രഗ്യാ ഠാക്കൂര്‍ തന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരിക്കുന്നത്‌. എന്നാല്‍ പ്രഗ്യാ ഠാക്കൂര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിലൂടെ ബിജെപിയ്ക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. ഒരേ പേരുമൂലം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന പ്രശ്നത്തിന് എന്തായാലും പരിഹാരമായി.  
 
വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി പ്രഗ്യാ സിംഗ് ഠാക്കൂര്‍, അപര സ്ഥാനാര്‍ഥി പ്രഗ്യാ ഠാക്കൂറിനെ തന്‍റെ ഭവനത്തില്‍ ക്ഷണിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് നടന്ന സംഭാഷണമാണ് പ്രഗ്യാ ഠാക്കൂറിന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതില്‍ കലാശിച്ചത്. 


അതേസമയം, തന്‍റെ ഭവനത്തില്‍ എത്തിയ പ്രഗ്യാ ഠാക്കൂറിനെ കവി വസ്ത്രം പുതപ്പിച്ച്‌ തിലകം ചാര്‍ത്തിയാണ്  പ്രഗ്യാ സിംഗ് ഠാക്കൂര്‍ സ്വീകരിച്ചത്. ബിജെപിയുടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ സന്നിഹിതരായിരുന്നു. 


ഭോപ്പാലില്‍ പ്രഗ്യാ സിംഗ് ഠാക്കൂര്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ദിഗ്‍വിജയ് സിംഗിനെയാണ് നേരിടുക.