ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. അഭിജീത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12.29നും 12.30നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിര്‍ണായകമായ 84 സെക്കന്‍ഡിനുള്ളില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മീകാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചത്. 121 ആചാര്യന്‍മാരും പ്രമുഖ വ്യക്തികളും ചടങ്ങിന് സാക്ഷിയായി. ചടങ്ങില്‍ പ്രധാനമന്ത്രിയ്ക്ക് ഒപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഉണ്ടായിരുന്നു. രാമക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്. പ്രാണ പ്രതിഷ്ഠ നടക്കുന്ന സമയത്ത് ക്ഷേത്രത്തിന് പുറത്ത് വായുസേന ഹെലികോപ്ടര്‍ പുഷ്പവൃഷ്ടി നടത്തി. പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങുകള്‍ക്ക് ഒടുവിലാണ് പ്രതിഷ്ഠ പൂര്‍ത്തിയായത്. രാംലല്ല വിഗ്രഹത്തിന്റെ കണ്ണുകള്‍ മൂടിക്കെട്ടിയ തുണി അഴിച്ചു മാറ്റിയതോടെ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തിൽ നാളെ മുതൽ പൊതുജനങ്ങൾക്ക് ദർശനം നടത്താം. 


ALSO READ: അമിതാഭ് ബച്ചൻ മുതൽ രജനികാന്ത് വരെ; അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ വൻ താരനിര


ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍ നിര തന്നെ അയോധ്യയില്‍ എത്തിയിരുന്നു. സിനിമാ, രാഷ്ട്രീയ, കായിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങിന് സാക്ഷിയായി. ഗായകരായ ശങ്കര്‍ മഹാദേവന്‍, കൈലാഷ് ഖേര്‍, സോനും നിഗം, ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശല്‍, മാധുരി ദീക്ഷിത്, ജാക്കി ഷെറോഫ്, അയുഷ് മാന്‍ ഖുറാന, കങ്കണ റണാവത്ത്, രജനീകാന്ത്, രോഹിത്ത് ഷെട്ടി, കായിക താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മിതാലി രാജ്, സൈന നെഹ്വാള്‍ എന്നീ പ്രമുഖര്‍ അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി ചടങ്ങിൽ പങ്കെടുത്തി. അതിശൈത്യവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് അദ്ദേഹം പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.