എൻഡിടിവിയുടെ സ്ഥാപകരും പ്രൊമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നുംരാജിവെച്ചിരിക്കുന്നു.ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡെന്ന  എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് രണ്ടാളും  കഴിഞ്ഞ ദിവസം രാജിവെച്ചത്. രാജി പ്രഖ്യാപനംഇന്നലെ നടന്ന ബോര്‍ഡ് മീറ്റിങ്ങിന് പിന്നാലെയായിരുന്നു .


COMMERCIAL BREAK
SCROLL TO CONTINUE READING

 ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യക്കും കൈമാറിയ റെഗുലേറ്ററി ഫയലിങ് രേഖയില്‍ ഇരുവരുടെയും രാജി സ്വീകരിച്ചതായി  എന്‍.ഡി.ടി.വി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഒഴിവിലേക്ക് സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ അടിയന്തര പ്രാധാന്യത്തോടെ നിയമിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. എന്‍.ഡി.ടി.വി ഗ്രൂപ്പിനുള്ളത് എന്‍.ഡി.ടി.വി 24×7, എന്‍.ഡി.ടി.വി ഇന്ത്യ, എന്‍.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണ് . എന്‍.ഡി.ടി.വിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം 85 കോടി രൂപയായിരുന്നു.


ഇന്ത്യയിലെ മുന്‍നിര മാധ്യമ സ്ഥാപനമായ എന്‍.ഡി.ടി.വിയിൽ സംഭവിക്കുന്നതെന്ത്?അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് എന്‍ഡിടിവി ലിമിറ്റഡിന്റെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കിയത് ഓഗസ്റ്റ് 23-നാണ്. കമ്പനിയിയുടെ 26 ശതമാനം കൂടി വാങ്ങുന്നതിനായി ഒരു ഓപ്പൺ ഓഫർ ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 


ഓപ്പണ്‍ ഓഫർ നവംബർ 22-ന് ആരംഭിച്ചു, ഇതിന്റെ കാലാവധി ഡിസംബര്‍ അഞ്ച് വരെയാണ്.ഒരു കൗണ്ടർ ഓഫർ ആരംഭിച്ച് വേണമെങ്കിൽ അദാനിയെ തടയാമായിരുന്നു. അതിന് കുറച്ചധികം സാമ്പത്തികം ആവശ്യമായി വരും. ഐസിഐസിഐ ബാങ്കില്‍ നിന്ന് ആര്‍ആര്‍പിആര്‍ എടുത്ത വായ്പ തിരിച്ചടക്കുന്നതിനായി 2009 ല്‍ വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 400 കോടി രൂപ കടമെടുത്തിരുന്നു. 


ആര്‍ആര്‍പിആറിന്റെ 99.5 ശതമാനം ഓഹരിയാണ് ഈട് വച്ചാണ് വായ്പയെടുത്തത്. പിന്നീട് വിശ്വപ്രധാന്‍ അദാനി ഗ്രൂപ്പിന്റെ ഭാഗമായി. കടമെടുത്ത തുകയ്ക്ക് പകരം ആര്‍ആര്‍പിആറിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവകാശത്തെയാണ് വളരെ വിദഗ്ധമായി അദാനി ഗ്രൂപ്പ് ഉപയോഗിച്ചത്.അദാനി ഗ്രൂപ്പ് നടത്തുന്ന പുതിയ നീക്കങ്ങളുടെ ഫലമായി  55.18 ശതമാനം ഓഹരിയോടെ എൻഡിടിവി അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.