പ്രശാന്ത് കിഷോറിന്റെ സ്ഥാനത്തെ ചൊല്ലി ആശയക്കുഴപ്പം; എങ്ങും തൊടാതെ സംസാരിച്ച് മുതിർന്ന നേതാക്കൾ, `രാഷ്ട്രീയ വെല്ലുവിളികൾ` അവസാനിക്കുന്നില്ല
കോൺഗ്രസുമായി ചേർന്ന് നിൽക്കുന്നതിനുള്ള ചർച്ചകളുമായി പ്രശാന്ത് കിഷോർ ഒരുഭാഗത്ത് മുന്നോട്ടുപോകുകയാണ്. മറുഭാഗത്ത് തെലങ്കാനയിലെ കോൺഗ്രസിന് വെല്ലുവിളി സൃഷ്ടിച്ച് പ്രശാന്ത് കിഷോറിന്റ `ഐപാക്` തെലങ്കാന രാഷ്ട്ര സമിതിയുമായി തിരഞ്ഞെടുപ്പ് കരാറിൽ ഏർപ്പെട്ടിരിക്കുന്നു.
എംപവേർഡ് ആക്ഷൻ ഗ്രൂപ്പിന്റെ ഭാഗമാക്കുമെങ്കിലും പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശനത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. പാർട്ടിയിലെത്തിയാൽ പ്രശാന്ത് കിഷോറിന്റെ സ്ഥാനം എന്തായിരിക്കുമെന്നതിനെ ചൊല്ലിയാണ് ഒന്നാമത്തെ ആശയക്കുഴപ്പം. കോൺഗ്രസിന്റെ പുനരുദ്ധാരണത്തിനുള്ള വിശദമായ പദ്ധതി പ്രശാന്ത് കിഷോർ സമർപ്പിച്ചിരുന്നു. പ്രധാന നേതൃത്വ റോളുകളിൽ ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്തവരെ കൊണ്ടുവരുന്ന വലിയ മാറ്റങ്ങളും കേന്ദ്ര-സംസ്ഥാന നേതാക്കളുടെ ഇളക്കി പ്രതിഷ്ഠയും പ്രശാന്ത് കിഷോറിന്റെ നിർദ്ദേശങ്ങളിലുണ്ട്. കസേര തെറിക്കുമെന്ന ഭയം പല മുതിർന്ന നേതാക്കൾക്കടക്കമുണ്ട്. കിഷോറിന്റെ പ്രവേശനത്തിൽ കമ്മിറ്റിയിൽ ഭിന്നതയുണ്ട്. പലരും നേതൃത്വത്തിന്റെ മുന്നിൽ ഇത് തുറന്ന് പറയാൻ തയ്യാറായിട്ടുമില്ല.
പ്രിയങ്ക ഗാന്ധി വധേര, അംബികാ സോണി എന്നിവർ പ്രശാന്തിന്റെ നിർദ്ദേശങ്ങളെ അനുകൂലിക്കുമ്പോൾ ദിഗ്‌വിജയ സിംഗ്, മുകുൾ വാസ്‌നിക്, രൺദീപ് സുർജേവാല, ജയറാം രമേഷ് എന്നിവർ നിരാലംബരാകുമോയെന്ന ആശങ്കയിലാണ്. കെ സി വേണുഗോപാലും എ കെ ആന്റണിയുമാകട്ടെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പറയുന്നുണ്ട്. അതേസമയം ആരുംതന്നെ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ കമ്മറ്റിയിൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Read Also: AIIMS Nurses Protest: അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ഡല്‍ഹി എയിംസ് നഴ്‌സസ് യൂണിയൻ
കോൺഗ്രസുമായി ചേർന്ന് നിൽക്കുന്നതിനുള്ള ചർച്ചകളുമായി പ്രശാന്ത് കിഷോർ ഒരുഭാഗത്ത് മുന്നോട്ടുപോകുകയാണ്. മറുഭാഗത്ത് തെലങ്കാനയിലെ കോൺഗ്രസിന് വെല്ലുവിളി സൃഷ്ടിച്ച് പ്രശാന്ത് കിഷോറിന്റ 'ഐപാക്' തെലങ്കാന രാഷ്ട്ര സമിതിയുമായി തിരഞ്ഞെടുപ്പ് കരാറിൽ ഏർപ്പെട്ടിരിക്കുന്നു.
ഈ പ്രതിസന്ധിയും നേതാക്കൾ ചർച്ചയിൽ ഇന്നയിച്ചിരുന്നെങ്കിലും കാര്യമായ പ്രാധാന്യം നേതൃത്വം ഇതിന് നൽകിയിട്ടില്ല. ഈ പ്രശ്നങ്ങൾ പാർട്ടികകത്ത് സജീവമാകുമ്പോഴും 2024ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പുതിയ മുഖം അവതരിപ്പിക്കേണ്ടതുണ്ടെന്ന് എട്ടംഗ പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് സോണിയ ഗാന്ധി അംഗീകരിച്ചു.
Read Also: വ്യാജവാർത്ത, രാജ്യസുരക്ഷയ്ക്ക് ഭീഷണി; 16 യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
കോൺഗ്രസിൽ വിമതശബ്ദമുയർത്തുന്ന ജി 23 നേതാക്കളെ പ്രത്യേക സമിതിയിൽ ഉൾപ്പെടുത്തരുതെന്നാണ് നേതൃത്വത്തിന്റെ കർശന നിർദ്ദേത്തോട് ഔദ്യോഗിക പക്ഷത്തുള്ള ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത വിയോജിപ്പുണ്ട്. പ്രശാന്ത് കിഷോറിന്റെ പ്രവേശനം ഉണ്ടാക്കിയേക്കാവുന്ന നിലവിലെ അവസ്ഥയിൽ ഔദ്യോഗിക വിഭാഗത്തിലെ പലരും അസ്വസ്ഥരാണ്.
തർക്കവിഷയം പരിഹരിക്കാൻ കൂടുതൽ സമയമെടുത്തേക്കും. തത്കാലം പ്രശാന്ത് കിഷോറിനെ എംപവേർഡ് ആക്ഷൻ ഗ്രൂപ്പിൽ ഉൾപ്പെടുത്തും. രാജസ്ഥാനിലെ ഉദയ്പൂരിൽ അടുത്തമാസം നടക്കുന്ന ത്രിദിന കോൺക്ലേവിൽ അദ്ദേഹം പങ്കെടുക്കയും 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള "രാഷ്ട്രീയ വെല്ലുവിളികൾ" എന്ന വിഷയത്തിൽ സംസാരിക്കുകയും ചെയ്യുമെന്നും പാർട്ടി നേതൃത്വ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...