Covid Vaccination: കൊവിഡ് പ്രതിരോധ വാക്സിൻ ഗർഭിണികൾക്ക് സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ
ഗർഭിണികൾക്ക് കൊവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പ് എടുക്കാം.
ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി നൽകി കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്.
ഗർഭിണികൾക്ക് കൊവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പ് എടുക്കാം. ഗര്‍ഭിണികള്ളിൽ കൊവിഡ് (Covid19) ബാധിക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഐസിഎംആറിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഗര്‍ഭധാരണം വൈറസ് ബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കില്ല. നിലവിലെ വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്കും സുരക്ഷിതതമാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കാം എന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഗര്‍ഭിണികള്‍ക്ക് വാക്‌സിനെടുക്കേണ്ട സമയ പരിധിയെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നില്ല. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് വാക്‌സിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കണമെന്ന് നിര്‍ദേശമുണ്ട്.
Also Read: Covid Vaccination: ദുബായിൽ ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു
എന്തായാലും ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ (Covid Vaccination) നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായെങ്കിലും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.
രണ്ട് വയസു മുതല്‍ 18 വയസ്സുവരെ പ്രായമുള്ള 525 കുട്ടികളില്‍ ഭാരത് ബോയടെക് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നുണ്ടെന്നും രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഫലം വരുമെന്നാണ് കരുതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA