എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ബില്ലിന്‍റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും ലഭിക്കുക.
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി.
ഈ ബില്ലിന്‍റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും ലഭിക്കുക.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് എന്നിവര്‍ക്കുളള എസ്പിജി സുരക്ഷ കേന്ദ്രം നേരത്തെ പിന്‍വലിച്ചിരുന്നു. നെഹ്‌റു കുടുംബത്തിന് നിലവില്‍ സിആര്‍പിഎഫ് സുരക്ഷയാണ് നല്‍കുന്നത്.
ഇതോടൊപ്പം ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലിനും രാഷ്ടപതി അംഗീകാരം നല്‍കി.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985 ല്‍ ആണ് എസ്പിജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്പിജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്.
ഭീഷണി എത്രത്തോളമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും എസ്പിജി സുരക്ഷ ഒരുക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇപ്പോള്‍ നെഹ്റു കുടുംബത്തിനെതിരെ യാതൊരു ഭീഷണിയുമില്ലെന്നാണ് വിവിധ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.