Puri: സാധാരണക്കാരെപ്പോലെ,  ജഗന്നാഥ ക്ഷേത്രത്തില്‍ ദശനത്തിനായി 2 കിലോമീറ്റര്‍ നടന്ന്  രാഷ്ട്രപതി ദ്രൗപതി മുർമു. 12 -ാം നൂറ്റാണ്ടിൽ നിർമ്മിച്ച ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ രാഷ്‌ട്രപതി ക്ഷേത്രത്തിലേക്കുള്ള ഗ്രാൻഡ് റോഡിലൂടെയാണ് ഇത്രയും ദൂരം കാല്‍നടയായി നീങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭുവനേശ്വറിലെ ബാലഗണ്ടി ചൗക്കിൽ നിന്നാണ് അവർ ഒരു സാധാരണക്കാരിയെ പോലെ ക്ഷേത്രത്തിലേക്ക് നടന്ന് തുടങ്ങിയത്.  രാഷ്‌ട്രപതി ക്ഷേത്ര ദര്‍ശനത്തിനു എത്തുന്ന വാര്‍ത്ത അറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ്  റോഡിന്‍റെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നത്. എല്ലാവരേയും അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ യാത്ര. 



 ക്ഷേത്രത്തിന്‍റെ  സിംഹവാതിലിന് മുന്നിലുള്ള 16 വശവും 34 അടി ഉയരമുള്ള അരുണ സ്തംഭത്തിനെയും ശ്രീകോവിലിലെ പ്രതിഷ്ഠകളെയും മുർമു മുട്ടുക്കുത്തി വണങ്ങി രാജ്യത്തിന്‍റെ ക്ഷേമത്തിനായി അവര്‍ പ്രാര്‍ത്ഥിച്ചു. 
 
 ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ മഹാപ്രസാദത്തിലും രാഷ്‌ട്രപതി പങ്കെടുത്തു.



രാഷ്ട്രപതിയുടെ  സന്ദർശനം കണക്കിലെടുത്ത് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ ക്ഷേത്രം സാധാരണക്കാർക്കായി അടച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.